• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 31, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും ഉണ്ടാകില്ല; വന നിയമ ഭേദഗതി നടപ്പാക്കില്ല: മുഖ്യമന്ത്രി

ckmnews by ckmnews
January 15, 2025
in Highlights, Kerala
A A
ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും ഉണ്ടാകില്ല; വന നിയമ ഭേദഗതി നടപ്പാക്കില്ല: മുഖ്യമന്ത്രി
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വനം നിയമം ഭേദഗതിയിൽ ഒട്ടേറെ ആശങ്കകൾ നിലനിൽക്കുന്നു. 2013 ലാണ് ഇപ്പോൾ നടക്കുന്ന വനം നിയമ ഭേദഗതി ചർച്ചകൾ ആരംഭിച്ചത്. അത് യുഡിഎഫ് സർക്കാരിൻറെ കാലത്താണ്, അതിൻറെ തുടർനടപടികളാണ് പിന്നീട് ഉണ്ടായത്. ഇപ്പോൾ ഇതിൽ പല ആശങ്കകളും ഉയർന്നിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും ഉണ്ടാകില്ലെന്നും. വന നിയമ ഭേദഗതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയെ സർക്കാർ മനസിലാക്കുന്നു. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണ് അത് സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണമെന്നതിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. നീതിരഹിതമായ രീതിയിൽ വന ചൂഷണം ചെയ്യപ്പെടരുത്. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചരണങ്ങൾ നടക്കുന്നുണ്ട് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു നിയമ ഭേദഗതിയും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യജീവി ആക്രമണം തുടർ കഥകളാകുന്നു. ഇന്നും ഒരു മരണം വന്യജീവി ആക്രമണത്തിൽ സംഭവിച്ചു. ഇത് എങ്ങനെ ശാശ്വതമായി പരിഹരിക്കാൻ സാധിക്കും എന്നതാണ് സർക്കാർ പരിശോധിക്കുന്നത്. 1972 ലെ കേന്ദ്ര നിയമമാണ് തടസ്സമായി നിൽക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ.കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും കൊല്ലുന്നതിനും സംസ്ഥാനം നിരവധി തവണ കേന്ദ്രത്തോട് അനുമതിക്ക് ആവശ്യപ്പെട്ടതാണ്. പക്ഷേ കേന്ദ്രം തുടർച്ചയായി അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടു ന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. എന്നും മുഖ്യമന്ത്രി പറഞ്ഞു.1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്‍റ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓര്‍ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ സംസ്ഥാനത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണം. അതിനായി മുന്‍കൈ എടുക്കാന്‍ സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്‍റ് അംഗങ്ങള്‍ തയാറാകണം എന്നും ഈ ഘട്ടത്തിൽ അഭ്യര്‍ത്ഥിക്കുകയാണ് എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related Posts

40 ലക്ഷം തട്ടി എന്ന പരാതി; വ്യവസായി മുഹമ്മദ്‌ ഷർഷാദ് ചെന്നൈയിൽ അറസ്റ്റിൽ
Kerala

40 ലക്ഷം തട്ടി എന്ന പരാതി; വ്യവസായി മുഹമ്മദ്‌ ഷർഷാദ് ചെന്നൈയിൽ അറസ്റ്റിൽ

October 31, 2025
150
അൻപതാം വാർഷികത്തിൽ ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ
Kerala

അൻപതാം വാർഷികത്തിൽ ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ

October 31, 2025
79
ശബരിമല സ്വർണ്ണകൊള്ള: മുരാരി ബാബു റിമാൻഡിൽ, SIT കസ്റ്റഡി ആവശ്യപ്പെട്ടില്ല
Kerala

ശബരിമല സ്വർണ്ണകൊള്ള: മുരാരി ബാബു റിമാൻഡിൽ, SIT കസ്റ്റഡി ആവശ്യപ്പെട്ടില്ല

October 31, 2025
16
സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

October 31, 2025
68
ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി
Kerala

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി

October 31, 2025
42
കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടി അംഗീകരിച്ച് ഹൈക്കോടതി
Kerala

കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടി അംഗീകരിച്ച് ഹൈക്കോടതി

October 31, 2025
25
Next Post
തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 211 കോടി രൂപ അനുവദിച്ചു; മന്ത്രി കെ.എൻ. ബാലഗോപാൽ

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 211 കോടി രൂപ അനുവദിച്ചു; മന്ത്രി കെ.എൻ. ബാലഗോപാൽ

Recent News

40 ലക്ഷം തട്ടി എന്ന പരാതി; വ്യവസായി മുഹമ്മദ്‌ ഷർഷാദ് ചെന്നൈയിൽ അറസ്റ്റിൽ

40 ലക്ഷം തട്ടി എന്ന പരാതി; വ്യവസായി മുഹമ്മദ്‌ ഷർഷാദ് ചെന്നൈയിൽ അറസ്റ്റിൽ

October 31, 2025
150
അൻപതാം വാർഷികത്തിൽ ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ

അൻപതാം വാർഷികത്തിൽ ആകർഷകമായ ഓഫറുകളുമായി സപ്ലൈകോ

October 31, 2025
79
ശബരിമല സ്വർണ്ണകൊള്ള: മുരാരി ബാബു റിമാൻഡിൽ, SIT കസ്റ്റഡി ആവശ്യപ്പെട്ടില്ല

ശബരിമല സ്വർണ്ണകൊള്ള: മുരാരി ബാബു റിമാൻഡിൽ, SIT കസ്റ്റഡി ആവശ്യപ്പെട്ടില്ല

October 31, 2025
16
സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

October 31, 2025
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025