• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാലുവർഷംകൊണ്ട് കേരളം പാഴാക്കിയത് 3,085 കോടിയുടെ വൈദ്യുതി

ckmnews by ckmnews
January 14, 2025
in Kerala
A A
നാലുവർഷംകൊണ്ട് കേരളം പാഴാക്കിയത് 3,085 കോടിയുടെ വൈദ്യുതി
0
SHARES
132
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വൈദ്യുതിക്ഷാമത്തിനിടയിലും കേരളം 2020-21 മുതൽ 2028- ’24 വരെ പാഴാക്കിയത് 617 കോടി യൂണിറ്റ് വൈദ്യുതി, യൂണിറ്റിന് ശരാശരി അഞ്ചുരൂപ കണക്കാക്കിയാൽ 3,085 കോടി രൂപയുടെ വൈദ്യുതി, പകൽ വൈദ്യുതി ലഭ്യത കൂടുതലും രാത്രി ക്ഷാമവുമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുന്നത് കേന്ദ്രവിഹിതം, ആഭ്യന്തര ജലവൈദ്യുതോത്പാദനം, പവർപർച്ചേസ്, സൗരോർജം എന്നിങ്ങനെയാണ്. ഇതുവഴി 24 മണിക്കൂറും ലഭിക്കുന്ന വൈദ്യുതി ഉപയോഗിക്കാനാവാതെ സറണ്ടർ ചെയ്യുന്നത് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. കേന്ദ്രവിഹിതവും കേരളത്തിൻ്റെ ജലവൈദ്യുതോത്പാദനവും 1,600 മെഗാവാട്ട് വീതമാണ്. വൈദ്യുതി ബോർഡിൻ്റെ സൗരോർജ പ്ലാൻറ്റുകൾ, പുരപ്പുറ സൗരോർ ജം എന്നിവയിൽനിന്ന് 1,200 മെഗാവാട്ടും കിട്ടുന്നു. പവർപർച്ചേസ് അഥവ കമ്പനികളിൽ നിന്ന് വാങ്ങുന്ന വൈദ്യുതിയിലുടെ 750 മെഗാവാട്ടും ലഭിക്കുന്നു. ഇതിന് പുറമേ ഹ്രസ്വകാല കരാറിലൂടെ 500 മെഗാവാട്ടും. ആകെ 5,650 മെഗാവാട്ട് വൈദ്യുതി ഒരു ദിവസം പകൽ ലഭിക്കുന്നു. നിലവിൽ സംസ്ഥാനത്തിൻ്റെ പകൽ വൈദ്യുതി ഡിമാൻഡ് 8,814 മെഗാവാട്ട് ആണ്. വൈദ്യുതി ഏറ്റവും കൂടുതൽ ആവശ്യം വരുന്ന വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള ‘പീക്ക്’ സമയത്ത് 4,903 മെഗാവാട്ടും. സ്വന്തം ജലവൈദ്യുതി ഉത്പാദനത്തിൽ മാത്രമാണ് കേരളത്തിന് നിയന്ത്രണമുള്ളത്. അതുകൊണ്ടുതന്നെ ജലവൈദ്യുതി ഒഴിവാക്കിയാലും പകൽ വൈദ്യുതിക്ക് കാര്യമായ ക്ഷാമം അനുഭവപ്പെടില്ല. ‘സറണ്ടറിൽ’ പവർ പർച്ചേസ് ആണ് ‘വില്ലൻ’ ആയി മാറുന്നത്.ദീർഘകാലകരാറുകളിൽ കേരളം റൗണ്ട് ദി ക്ലോക്ക് ആയിട്ടാണ് (24 മണിക്കൂറിലേക്ക്) വൈദ്യുതി വാങ്ങുന്നത്. ഇതുപ്രകാരം ഒരു യൂണിറ്റിന് അഞ്ചു രൂപ കണക്കാക്കിയാൽ 24 മണിക്കൂറിലേക്ക് 120 രൂപ നൽകണം. ഒരു വർഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതിക്ക് നൽകേണ്ടി വരുന്നത് 43,800 രൂപ, ഉപയോഗിക്കാതെ തിരികെ നൽകിയാൽ ഫിക്സഡ് ചാർജും നൽകേണ്ടി വരും. ഇക്കാരണത്താൽ ഫിക്സഡ് ചാർജ് കുറവുള്ള കേന്ദ്രവിഹിതമാണ് സറണ്ടർ ചെയ്യുന്നത്. അപ്പോൾ യൂണിറ്റിന് രണ്ടുരൂപ മുതൽ മൂന്നുരൂപ വരെ ഫിക്സഡ് ചാർജ് നൽകിയാൽ മതി. സ്വകാര്യ വൈദ്യുതിയാണങ്കിൽ നാലുരൂപ മുതൽ അഞ്ചു രൂപ വരെ നൽകണം. പവർപർച്ചേസിൽ നിയന്ത്രണം കൊണ്ടുവന്നാൽ സറണ്ടർ ചെയ്യുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാം. രാത്രിയിൽ പവർ എക്സ്ചേഞ്ചിൽ യൂണിറ്റിന് 10 രൂപ വരെയേ ഉയരൂ. ‘റൗണ്ട് ദി ക്ലോക്കിന് പകരം അഞ്ചുമണിക്കൂർ വരുന്ന ‘പീക്ക്’ സമയത്തേക്ക് മാത്രമായി വാങ്ങാം. ഒരു യൂണിറ്റിന് 10 രൂപ നിരക്കിൽ അഞ്ച് മണിക്കൂറിലേക്ക് 50 രൂപ ചെലവുവരും ഒരുവർഷത്തേക്ക് 18,250 രൂപ. 24 മണിക്കൂർ നേരത്തേക്ക് അഞ്ചു രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെക്കാൾ യൂണിറ്റിന് 25,550 രൂപ കുറവ്.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
137
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
339
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
82
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
72
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
110
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
54
Next Post
ആശുപത്രി മേൽനോട്ടത്തിന് സി.സി.ടി.വി;ഉത്തരവ് അവഗണിച്ച് ആരോഗ്യവകുപ്പ്

ആശുപത്രി മേൽനോട്ടത്തിന് സി.സി.ടി.വി;ഉത്തരവ് അവഗണിച്ച് ആരോഗ്യവകുപ്പ്

Recent News

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
53
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
46
എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

August 23, 2026
15
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

August 23, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025