പത്തനംതിട്ട:രാഷട്രപതി ദ്രൗപദി മുർമുവിന് എതിരായ അസഭ്യ കമന്റിൽ സിഐടിയു തൊഴിലാളിക്കെതിരെ കേസ്. ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സമുഹമാധ്യമത്തിൽ വന്ന ചിത്രത്തിനും വിവരണത്തിനും സഭ്യമല്ലാത്ത ഭാഷയിൽ പ്രതികരണം നടത്തിയതിനാണ് കുന്നിട ചാമക്കാല പുത്തൻവീട്ടിൽ അനിൽകുമാറിന് (42) എതിരെ പൊലീസ് കേസെടുത്തത്.
ഭാരതത്തിൽ സ്വന്തമായി പോസ്റ്റൽ പിൻകോഡുള്ള രണ്ടു സുപ്രധാന ശക്തികൾ തമ്മിൽ കണ്ടുമുട്ടുന്നു എന്ന് തുടങ്ങുന്നതായിരുന്നു രാഷ്ട്രപതിയുടെ ചിത്രം വച്ച് കന്നിട സ്വദേശി സന്തോഷ് കുമാരൻ ഉണ്ണിത്താന്റെ ഫെയ്സ്ബുക് പോസ്റ്റ്. പോസ്റ്റിൽ അപകീർത്തിപരമായ പ്രതികരണം നടത്തിയത് സംബന്ധിച്ച് ആർഎസ്എസ് മണ്ഡലം ഭാരവാഹി നൽകിയ പരാതിയിലാണ് പൊലീസ് നടപടി







