കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറിയത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരും സുരക്ഷാജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം, സംഭവം മോഷണശ്രമം അല്ലെന്നും യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ആലുവ പോലീസ് പറഞ്ഞു. എന്നാലും ഇയാളുടെ പശ്ചാത്തലവും മറ്റുവിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. നിലവില്‍ യുവാവ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.










