എടപ്പാള്‍:അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നപോലെ സോപാന സംഗീതത്തിന്റെ താളലയങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ എടപ്പാൾ കണ്ടനകം കാലടി ഗ്രാമത്തിൽ നിന്ന് 13 വീട്ടമ്മമാരുടെ സോപാന സംഗീത (ഇടയ്ക്ക) അരങ്ങേറ്റം ഇന്ന് തിങ്കളാഴ്ച നടക്കും. വൈകിട്ട് നാലുമണിക്ക് കണ്ടനകം കോട്ടക്കുന്ന് ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ വെച്ച് സോപാനം സ്കൂൾ ഓഫ് പഞ്ചവാദത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.കാലടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന രമണി ടീച്ചർ, വത്സല, അമൃത,ലത, മിനി, ഹിമ, നിർമ്മല,ബീന,കാർത്യായനി,ജയശ്രീ,ലക്ഷ്മിക്കുട്ടി,വസുന്തര,ജയന്തി എന്നീ വീട്ടമ്മമാരാണ് അരങ്ങേറ്റത്തിൽ പങ്കെടുക്കുന്നത്.മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ ആദ്യമായാണ് വീട്ടമ്മമാരുടെ അരങ്ങേറ്റം നടത്തുന്നത്. ഇതിൽ തന്നെ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് അധികവും.അതിനാൽ തന്നെ അരങ്ങേറ്റം വീട്ടമ്മമാരെ സംബന്ധിച്ച് പുത്തൻ ഉണർവാണ് നൽകുന്നത്