എടപ്പാള്‍:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം ആഘോഷിച്ചു.ഉത്സവത്തോട് അനുബന്ധിച്ചു കാലത്ത് ഉഷപൂജ,മുളപൂജ,ശ്രീഭൂത ബലി,നവകം,പഞ്ചഗവ്യം, ഉച്ചപൂജയും ,വൈകീട്ടു 3 മണിക്ക് ഗജവീരന്റെ അകമ്പടിയോടു കൂടി വിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളിപ്പ്, കലാമണ്ഡലം ശശി നെല്ലുവായ് സംഘത്തിന്റെ പഞ്ചവാദ്യം, ദേശ വരവുകൾ എന്നിവ നടന്നു. വൈകുന്നേരം ശ്രീഭൂത ബലി,പള്ളിവേട്ട,പള്ളികുറുപ്പ്,മഹാനിറമാല,അത്താഴപൂജ, രാത്രി ഫ്ളവേഴ്സ് ചാനൽ ഫയിം ഗുരുവായൂർ കൃഷ്ണനും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേളയും ഉണ്ടായി.മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി പിഎം ശ്രീരാജ് എംബ്രാന്തിരി തന്ത്രിമാരായ കെടി നാരായണൻ നമ്പൂതിരി ജയൻ വടക്കേടം ഏർക്കര സജി നമ്പൂതിരി തൊട്ടുപുരം ശങ്കരനാരായണൻ നമ്പൂതിരി പനയോർ പ്രദീപ് നമ്പൂതിരി വക്കാട് ഗിരീഷ് നമ്പൂതിരി എന്നിവര്‍ വിശേഷൽ പൂജകൾക്ക് നേതൃത്വം നൽകി.