എടപ്പാൾ :വെങ്ങിനിക്കര ശ്രീ ദുർഗ്ഗ മാതൃസമിതിയുടെ ആഭ്യമുഖ്യത്തിൽ കൊടലിൽ വിഷ്ണു ക്ഷേത്രാങ്കണത്തിൽ തിരുവാതിര ദിനാചരണം ആഘോഷിച്ചു.ഗീതാദേവി അധ്യക്ഷയായ ചടങ്ങിൽ ഡോക്ടര്‍ കാർത്തിക അരുൺ രാജ് (രാജാസ് ആയൂർവേദ ഹോസ്പ്പിറ്റൽ)മുഖ്യപ്രഭാഷണവും വിജയ ടീച്ചർ തിരുവാതിര സന്ദേശവും നൽകി.ക്ഷേത്രം മാനേജർ മുരളീധരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു.സുരേഷ് ബാബു,വിജയൻ മാഷ്, സുമതി, ശിവകുമാർ, ബിനേഷ് ശ്രീധർ, അജീഷ് എന്നിവർ ആശംസകൾ നേർന്നു. മാതൃസമിതി അംഗങ്ങളായ ജയശീ, മീര, സേതുലക്ഷ്മി, സുനന്ദ, ഷീജ, ഹേമ, സീത, ജയശീ, വൽസല എന്നിവർ നേതൃത്വം നൽകി. വെങ്ങിനിക്കര ശിവദം ടീം ഒരുക്കിയ മെഗാ തിരുവാതിരയും അരങ്ങേറി. രത്നം പിഷാരസ്യാർ സ്വാഗതവും ഷീജ സുരേഷ് ബാബു നന്ദിയും പറഞ്ഞു.