ചങ്ങരംകുളം:പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല സംഘടിപ്പിച്ച എം.ടി. അനുസ്മരണം കാലത്തിൻ്റെ കടവിൽ’പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. രാമദാസ് ഉദ്ഘാടനം ചെയ്തു.ഇ.കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി.പ്രകാശ് , എ.പി. ശ്രീധരൻ ,കെ.സൂര്യനാരായണൻ , അഡ്വ .ഇ. ആർ.ലിജേഷ് , പി. മുസ്തഫ , സതീഷ് കെ കാരാട്ട് , ഒ.വി. കമറുദ്ദീൻ ,അടാട്ട് വാസുദേവൻ ,എ.വി.എം. ഉണ്ണി എന്നിവർ എം.ടി. യുടെ കഥാപാത്രങ്ങളേയും , സിനിമകളേയും , സർഗ സൃഷ്ടികളേയും സംബന്ധിച്ച് സംസാരിച്ചു.വായനശാല പ്രസിഡൻ്റ് എം. സുഭാഷ് സ്വാഗതവും സെക്രട്ടറി കെ.പി. അനൂപ് നന്ദിയും പറഞ്ഞു.