ചങ്ങരംകുളം:യുഎഇ വിവിധ എമിറേറ്റ്സുകളിൽ നിന്നും പ്രതികൂല കാലാവസ്ഥയിലും നാട്ടുകാരുടെ നിറ സാന്നിധ്യത്തിൽ കൂട്ടായ്‌മ മീറ്റ് സമാപിച്ചു.സ്വാഗത സംഗം ചെയർമാൻ സിദ്ദീഖ് സാഹിബ് അധ്യക്ഷനായി.മീറ്റ് ആലിക്കുട്ടി ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കേരള ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ മുഖ്യ അതിഥിയായി.ചടങ്ങിൽ അദ്ദേഹത്തെ കൂട്ടായ്മക്ക് വേണ്ടി റഷീദ് കറുത്താലിൽ ആദരിച്ചു .മൂന്ന് ഗ്രൂപ്പുകൾ നിരന്ന മത്സരത്തിൽ ടീം ഓഫ് കിഴക്കുമുറി ഫുട്ബോൾ കിരീടം ചൂടി .വടംവലിയിൽ ടീം ഓഫ് നന്നംമുക്ക് സൗത്ത് കപ്പ് നിലനിർത്തി.ഫുട്ബാളിലും വടം വലിയിലും രണ്ടാം സ്ഥാനം പൂച്ചപ്പടി കരസ്ഥമാക്കി