• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു, അപകടത്തിൽപ്പെട്ടത് പള്ളിയിലേക്ക് പോകുന്നതിനിടെ

ckmnews by ckmnews
January 12, 2025
in Kerala
A A
സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു, അപകടത്തിൽപ്പെട്ടത് പള്ളിയിലേക്ക് പോകുന്നതിനിടെ
0
SHARES
722
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ ഏൽസി(72), മേരി(73) എന്നിവരാണ് മരിച്ചത്. ഇന്നുരാവിലെ ആറരയോടെ ഒല്ലൂർ ചീയരാം ഗലീലിയ്ക്ക് സമീപത്തായിരുന്നു അപകടം. പള്ളിയിലേക്ക് പോകാൻ എത്തിയ അയൽവാസികളായ ഇവർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകാെടുക്കും.ഒരാഴ്ചയ്ക്കിടെ തൃശൂർ ജില്ലയിൽ സ്വിഫ്​റ്റ് ബസ് ഉണ്ടാക്കുന്ന രണ്ടാമത്തെ അപകടമാണിത്. രണ്ട് അപകടങ്ങളിലായി മൂന്നുജീവനുകളാണ് നഷ്ടമായത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൃശൂർ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ സ്വിഫ്​റ്റ് ബസ്സും ഗുഡ്സ് ഓട്ടോറിക്ഷയും ഇടിച്ച് നാലുവയസുകാരി മരിച്ചിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗുഡ്സ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്.ഗുഡ്സ് ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഓട്ടോയുടെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം അടുത്തിടെ കൂടിവരികയാണ്. ഡ്രൈവിംഗിലെ അശ്രദ്ധയാണ് മിക്ക അപകടങ്ങൾക്കും ഇടയാക്കുന്നതെന്നാണ് മോട്ടാേർ വാഹന വകുപ്പും പൊലീസും പറയുന്നത്. ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും മോശം റോഡുകളും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്നതിനിടെയാണ് അപകടങ്ങൾ കൂടുന്നത്.

Related Posts

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
451
നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

നാളെ മുതൽ കേരളത്തിലെ അന്തരീക്ഷം മാറും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

September 28, 2026
72
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
246
വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ
Crime

വ്യാജ ഒട്ടിപ്പ് വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ

September 28, 2026
120
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം
Kerala

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

September 28, 2026
72
തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും
Kerala

തൂഫാൻ ദ നാർകോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്ക്; ക്യാമ്പസുകളിലേക്കും തൂഫാൻ വ്യാപിപ്പിക്കും

September 28, 2026
18
Next Post
തലസ്ഥാനത്തെ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ, യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയെന്ന് സംശയം

തലസ്ഥാനത്തെ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ, യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയെന്ന് സംശയം

Recent News

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

‘തൂഫാൻ തദ്ദേശം’ലഹരിക്കെതിരെ ജനകീയ മുന്നേറ്റം:ആലംകോട് പഞ്ചായത്ത് തല റാലിയും ലഹരി വിരുദ്ധ സദസ്സും സങ്കടിപ്പിച്ചു

September 28, 2026
33
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികന്റെ പോസ്റ്റ്മോർട്ടം നിഷേധിച്ചതായി പരാതി;പ്രതിഷേധവുമായി ബന്ധുക്കൾ

September 28, 2026
87
ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

ചെറുവല്ലൂർ മുളക്കാം പറമ്പത്ത് ഭാക്ഷായനി നങ്ങ്യാരുടെയും രാഘവൻ നായരുടെ മകൾ സതി ശ്രീധരൻ ചെന്നെയിൽ നിര്യാതയായി

September 28, 2026
73
വെയ്റ്റ്‌ലിഫ്റ്റിങ് മത്സരത്തിൽ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കിരീടം’ഏഴ് സ്വർണവും നാല് വെള്ളിയും; 47 പോയിന്റുമായി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

277
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025