• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പെൺകുട്ടിയായതിനാൽ ഏറ്റെടുക്കാൻ പറ്റില്ലെന്ന് ബന്ധുക്കളും; ചേർത്തുനിർത്തി ഒരമ്മയും മകനും

ckmnews by ckmnews
October 24, 2024
in UPDATES
A A
അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പെൺകുട്ടിയായതിനാൽ ഏറ്റെടുക്കാൻ പറ്റില്ലെന്ന് ബന്ധുക്കളും; ചേർത്തുനിർത്തി ഒരമ്മയും മകനും
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: ‘എനിക്ക് നല്ലൊരു കുടുംബം കിട്ടി. ഞാൻ ഇനി നന്നായിട്ട് ജീവിക്കും. ഇനി അമ്മയുണ്ട് ഏട്ടനുണ്ട് ചേച്ചിയുണ്ട്’- വിവാഹത്തിന് പിന്നാലെ അനാമിക പറഞ്ഞ വാക്കുകളാണ് ഇത്. അടൂർ തേപ്പുംപാറയിലെ ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയാണ് അനാമിക. നാല് വർഷം മുമ്പാണ് അനാമിക ഇവിടെയെത്തിയത്. അതും വലിയൊരു കണ്ണുനീർ കടൽ താണ്ടിയ ശേഷം. കുട്ടിയായിരിക്കുമ്പോൾ തന്നെ അനാമികയുടെ അമ്മ മരിച്ചു. അച്ഛന് മറ്റൊരു കുടുംബമായി. അമ്മയുടെ അമ്മയായിരുന്നു അനാമികയെ നോക്കിയിരുന്നത്. എന്നാൽ അവർക്ക് വയ്യാതായപ്പോൾ ശിശുക്ഷേമ സമിതി അനാമികയെ കാരുണ്യ ഭവനിലെത്തിച്ചു. അവിടെ അവൾക്ക് സഹോദരങ്ങളെ കിട്ടി.ഒരുദിവസം സ്‌കൂൾ വിട്ട് വന്നപ്പോൾ അനാമിക കരയുന്നത് ജീവമാതാ കാരുണ്യഭവന്റെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയുടെ ശ്രദ്ധയിൽപ്പെട്ടു. കാര്യം തിരക്കിയപ്പോൾ, സഹപാഠികളുടെ മാതാപിതാക്കൾ സ്‌കൂളിൽ വരാറുണ്ടെന്നും തനിക്കാരുമില്ലെന്നും പറഞ്ഞ് സങ്കടപ്പെട്ടു. ഇതുകേട്ട ഉദയ ഗിരിജ അവളെ ചേർത്തുപിടിച്ചു. കൂടെയുണ്ടെന്ന് വാക്കുകൊടുത്തു.
വർഷങ്ങൾക്കിപ്പുറം അനാമികയെ മകൻ വിഷ്ണുവിന്റെ ഭാര്യയാക്കുകയും ചെയ്തു ഉദയഗിരിജ. ഒറ്റപ്പെട്ട ഒരു കുഞ്ഞിന് ജീവിതം കൊടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഉദയ ഗിരിജ പറയുന്നു. ‘ഇവൾ മരുമോളല്ല. മോള് തന്നെയാണ്. അവൻ അവളെ നന്നായി നോക്കുമെന്ന വിശ്വാസമുണ്ട്. എന്നോട് കാണിച്ച സ്‌നേഹം കണ്ടിട്ടാ അവളെ മരുമോളാക്കിയത്.’- ഉദയ ഗിരിജ പറഞ്ഞു. ‘മോനോട് അവളെക്കുറിച്ച് പറഞ്ഞപ്പോൾ വിവാഹത്തിന് സമ്മതമാണെന്ന് അവൻ പറഞ്ഞു. സിഡബ്ല്യൂസി ചെയർമാനോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. നല്ല തീരുമാനമാണെന്ന് സാറും പറഞ്ഞു. അവളോട് സംസാരിച്ചപ്പോൾ അവൾക്കും ഇഷ്ടക്കുറവൊന്നുമില്ല. സന്തോഷം കൂടിയതായി എനിക്കും തോന്നി. അങ്ങനെ കല്യാണം നടത്തി അവളെ ഞാനിങ്ങെടുത്തു. അനാമികയുടെ അമ്മ മരിച്ചുപോയതാണ്. അതിനുമുന്നേതന്നെ അച്ഛൻ വേറൊരു ഫാമിലിയിലേക്ക് പോയി. അമ്മൂമ്മയ്ക്ക് വയ്യാതായി. ഇപ്പോൾ ഇല്ല, മരിച്ചുപോയി. ബന്ധുക്കളോടൊക്കെ ചോദിച്ചായിരുന്നു. പെൺകുട്ടിയായതിനാൽ അവർക്ക് ഏറ്റെടുക്കാൻ താത്പര്യമില്ല. അച്ഛനോട് ചോദിച്ചപ്പോൾ വേണ്ടെന്ന് എഴുതിത്തന്നു.’- ഉദയ ഗിരിജ പറഞ്ഞു. വിഷ്ണുവിന് ദുബായിലാണ് ജോലി. ഡിസംബറിൽ തിരിച്ചുപോകും. അതുകഴിഞ്ഞ് അനാമികയെ കൊണ്ടുപോകുന്നെങ്കിൽ തങ്ങൾക്കെല്ലാം സമ്മതമാണെന്ന് ഉദയഗിരിജ കൂട്ടിച്ചേർത്തു.

Related Posts

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.
UPDATES

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.

August 7, 2026
138
തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
UPDATES

തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.

August 7, 2026
36
അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 7, 2026
384
പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !
UPDATES

പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !

August 7, 2026
144
വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി
UPDATES

വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി

August 7, 2026
51
വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി
UPDATES

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

August 7, 2026
106
Next Post
ജൂനിയർ വിദ്യാർഥിയെ സർബത്ത് ഗ്ലാസ് കൊണ്ട് കുത്തി; മെഡിക്കൽ മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ജൂനിയർ വിദ്യാർഥിയെ സർബത്ത് ഗ്ലാസ് കൊണ്ട് കുത്തി; മെഡിക്കൽ മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
10
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
16
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
215
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025