• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മരുമകളേയും മകനേയും കൈ പിടിച്ച് കയറ്റണ്ട മുറ്റത്തേക്ക് അന്ത്യയാത്രയ്ക്കായി ബീന, ഞെട്ടൽ മാറാതെ ബന്ധുക്കൾ

ckmnews by ckmnews
January 9, 2025
in Kerala
A A
മരുമകളേയും മകനേയും കൈ പിടിച്ച് കയറ്റണ്ട മുറ്റത്തേക്ക് അന്ത്യയാത്രയ്ക്കായി ബീന, ഞെട്ടൽ മാറാതെ ബന്ധുക്കൾ
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏകമകന്റെ വിവാഹത്തിനുള്ള അവസാന വട്ട ഒരുക്കൾക്കിടെ അമ്മയും ഉറ്റബന്ധുവും മരിച്ചു. പ്രതിശ്രുത വരനും പിതാവും പരിക്കേറ്റ് ചികിത്സയിൽ. അപകടത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ. ബന്ധുക്കളെ വിവാഹം ക്ഷണിക്കാനും വിവാഹ വസ്ത്രങ്ങൾ എറണാകുളത്ത് നിന്ന് എടുത്ത് മടങ്ങുന്നതിനിടെ പ്രതിശ്രുത വരനും കുടുംബവും സഞ്ചരിച്ച കാർ ബസിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഉളിക്കൽ കാലാങ്കി സ്വദേശികളായ കെ ടി ബീന അടുത്ത ബന്ധുവായ ബി ലിജോ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. 

ബീനയുടെ ഏകമകൻ ആൽബിന്റെ വിവാഹത്തിനായുള്ള അന്തിമ ഒരുക്കങ്ങൾക്കിടെയാണ് അപകടം വില്ലനായത്. ബീനയുടെ ഭർത്താവ് തോമസും മകൻ ആൽബിനും പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. തോമസിന്റെ സഹോദരീ പുത്രനാണ് ലിജോ. രണ്ട് വർഷം മുൻപാണ് ആൽബിന്റെ വിവാഹം ഉറപ്പിച്ചത്. പോളണ്ടിൽ ജോലി ചെയ്യുന്ന ആൽബിൻ വിവാഹത്തിനായി ക്രിസ്തുമസ് ദിനത്തിലാണ് നാട്ടിലെത്തിയത്. 11ന് വിവാഹ നിശ്ചയവും 18ന് വിവാഹവും  തീരുമാനിച്ച് അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയായിരുന്നു. കാലാങ്കിയിലെ വീടിന് 25 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. 

ബസിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്റെ രജിസ്ട്രേഷൻ കർണാടകയിൽ നിന്നുള്ളത് ആയതിനാൽ അപകടത്തിൽപ്പെട്ടത് മലയാളികൾ അല്ലെന്ന ധാരണയിലായിരുന്നു നാട്ടുകാരുണ്ടായിരുന്നത്. ആശുപത്രിയിൽ വച്ച് ആൽബിൻ സംസാരിച്ചതോടെയാണ് അപകടത്തിൽപ്പെട്ടത് മലയാളികളാണെന്ന് തിരിച്ചറിയുന്നത്. സ്റ്റിയറിംഗിൽ കുടുങ്ങിയ നിലയിലായിരുന്നു ആൽബിനുണ്ടായിരുന്നത്. ലിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോയി. മട്ടന്നൂര്‍-ഇരിട്ടി സംസ്ഥാനപാതയില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്ത് വച്ച് ഇന്നലെയാണ് അപകടമുണ്ടായത്. തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലേക്ക് എതിരെ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയ സമയത്താണ് നിയന്ത്രണം വിട്ട് വന്ന കാര്‍ ബസിലേക്ക് വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിന് പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ച്.  വളരെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ സംഘം പുറത്തെടുത്തത്.

Related Posts

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം
Kerala

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

July 14, 2026
70
പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി
Kerala

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
9
അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ
Kerala

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

July 14, 2026
13
കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണു: വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്ക്
Kerala

കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണു: വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്ക്

July 14, 2026
120
ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ
Kerala

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ

July 14, 2026
76
ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍
Kerala

ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

July 14, 2026
76
Next Post
മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി; അനുനയ ശ്രമം തുടരുന്നു

മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി; അനുനയ ശ്രമം തുടരുന്നു

Recent News

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

July 14, 2026
13
വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

July 14, 2026
70
പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
9
അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

July 14, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025