• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പികെ ശശി പറക്കുന്നത് യൂറോപ്പിലേക്ക്, 11 ദിവസത്തെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും

ckmnews by ckmnews
October 24, 2024
in UPDATES
A A
പികെ ശശി പറക്കുന്നത് യൂറോപ്പിലേക്ക്, 11 ദിവസത്തെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും
0
SHARES
220
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി. കെ ശശി സന്ദര്‍ശിക്കാനിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍. കഴിഞ്ഞ ദിവസമാണ് കെടിഡിസി ചെയര്‍മാനായ ശശിക്ക് വിദേശയാത്രക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. യാത്രയുടെ സമ്പൂര്‍ണ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനായി യുകെ, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് ശശി യാത്ര ചെയ്യുക. നവംബര്‍ മൂന്ന് മുതല്‍ 16 വരെയാണ് വിദേശയാത്ര. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ കൂടിയായ പി.കെ ശശി. പികെ ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാര്‍ട്ടി നടപടി നേരിട്ടയാള്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍.ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സിപിഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം നേരിടുന്ന ഒരു വ്യക്തിയെ വിദേശയാത്രയ്ക്ക് അയക്കുന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചയാക്കുമെന്നുറപ്പാണ്.പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളന ഫണ്ടില്‍ നിന്ന് 10 ലക്ഷവും പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കേരളാ ടൂറിസം ആഗോളതലത്തില്‍ എത്തിക്കാനായാണ് രാജ്യാന്തര ട്രേഡ് ഫെയറില്‍ പങ്കെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ ചെലവ് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വഹിക്കും.

Related Posts

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.
UPDATES

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.

August 7, 2026
135
തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
UPDATES

തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.

August 7, 2026
36
അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 7, 2026
381
പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !
UPDATES

പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !

August 7, 2026
144
വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി
UPDATES

വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി

August 7, 2026
50
വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി
UPDATES

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

August 7, 2026
104
Next Post
അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പെൺകുട്ടിയായതിനാൽ ഏറ്റെടുക്കാൻ പറ്റില്ലെന്ന് ബന്ധുക്കളും; ചേർത്തുനിർത്തി ഒരമ്മയും മകനും

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പെൺകുട്ടിയായതിനാൽ ഏറ്റെടുക്കാൻ പറ്റില്ലെന്ന് ബന്ധുക്കളും; ചേർത്തുനിർത്തി ഒരമ്മയും മകനും

Recent News

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
145
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
6
വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും

വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിക്കും

August 7, 2026
72
ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

August 7, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025