• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

പുഷ്പ 2 വിന്റെ 20 മിനുട്ട് വരുന്ന കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ വേർഷൻ റിലീസിന്

ckmnews by ckmnews
January 8, 2025
in Entertainment, Highlights
A A
പുഷ്പ 2 വിന്റെ 20 മിനുട്ട് വരുന്ന കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ വേർഷൻ റിലീസിന്
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ സിനിമയിൽ ചരിത്രത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമെന്ന പെരുമ മുഴങ്ങി കേട്ട് തുടങ്ങിയപ്പോഴേ, പുഷ്പ ഫാൻസിനു പുതിയ സന്തോഷ വാർത്ത. ഇത് വരെ ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്ന 20 മിനുട്ട് വരുന്ന അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ പതിപ്പ് ഉടൻ റിലീസ് ചെയ്യും. മൂന്നര മണിക്കൂറിനു മുകളിൽ ദൈർഘ്യം വരുന്നതിനാൽ, ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കേണ്ടി വന്നിരുന്നു. പുഷ്പയുടെ ട്രൈലറിൽ ഉണ്ടായിരുന്ന ചില ഷോട്ടുകൾ സിനിമയിൽ ഉൾപ്പെടുത്താതിൽ അല്ലു അർജുൻ ആരാധകർക്കിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. കൂടാതെ അല്ലു അർജുന്റെ ജപ്പാനിൽ വെച്ചുള്ള ഇൻട്രൊഡക്ഷൻ സീനിലെ സംഘട്ടനരംഗത്തെ പറ്റിയും ധാരാളം ആശയക്കുഴപ്പങ്ങൾ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ പതിപ്പിന്റെ അറിയിപ്പ് പോസ്റ്ററിൽ ആ ഫൈറ്റ് സീനിലെ ഗെറ്റപ്പിലാണ് അല്ലു അർജുനെ കാണാവുന്നത്. മാത്രമല്ല സീനിന്റെ അന്ത്യത്തിൽ കടലിലേക്ക് വീഴുന്ന രംഗത്തിന്റെ തുടർച്ച പോലെ നനഞ്ഞൊലിച്ചാണ് അല്ലു അർജുന്റെ നിൽപ്പും. പോസ്റ്റർ റിലീസ് ചെയ്തതോടെ പലവിധ നിഗമനങ്ങളുമായി ആരാധകർ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.ബാഹുബലി 2, ഏഴ് വർഷമായി സ്വന്തമാക്കി വെച്ച റെക്കോർഡിനെ കട പുഴക്കിയ പുഷ്പ 2 ദി റൂളിന്റെ കുതിപ്പ് അടുത്തെങ്ങും നിൽക്കുന്ന മട്ടില്ല എന്നാണ് സിനിമാപ്രേമികളുടെ സംസാരം. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിനെ ചിത്രത്തിൽ അവതരിപ്പിച്ച വിധം മലയാളികൾക്ക് അത്ര ഇഷ്ടമായില്ല എന്ന രീതിയിൽ സംസാരമുണ്ടായിരുന്നു.തെലുങ്കിലും തമിഴിലും ഹിന്ദിയിലും ചിത്രം റെക്കോഡുകൾ പൊളിച്ചടുക്കിയപ്പോൾ കേരളത്തിൽ സമ്മിശ്ര പ്രതികരണവും ആയിരുന്നു. ട്രൈലറിൽ ഫഹദ് ഫാസിൽ ഒരു പുഴയിൽ കുളിച്ചുകൊണ്ടിരുന്ന, തിയറ്ററുകളിൽ കട്ട് ചെയ്ത രംഗമടക്കം സ്‌ക്രീനിൽ കാണാൻ മലയാളികളും കാത്തിരിക്കുന്നുണ്ട്.

Related Posts

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്
Entertainment

പ്രേക്ഷകരെ ചിരിപ്പിക്കാൻ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

September 11, 2026
41
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
Entertainment

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ

September 7, 2026
90
തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
124
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
102
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
157
Next Post
പൊന്നാനിയില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്‍റെ അവശിഷ്ടമെന്ന് അധികൃതര്‍

പൊന്നാനിയില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്‍റെ അവശിഷ്ടമെന്ന് അധികൃതര്‍

Recent News

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
2
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025