• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പൊന്നാനിയില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്‍റെ അവശിഷ്ടമെന്ന് അധികൃതര്‍

ckmnews by ckmnews
January 8, 2025
in Malappuram
A A
പൊന്നാനിയില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്‍റെ അവശിഷ്ടമെന്ന് അധികൃതര്‍
0
SHARES
368
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുഴയോര പാതയായ പൊന്നാനി കർമ്മ റോഡിലെ ആളൊഴിഞ്ഞ പറമ്ബില്‍നിന്ന് കണ്ടെത്തിയ സിറിഞ്ചുകള്‍ ലഹരിക്കു വേണ്ടി ഉപയോഗിച്ചതല്ലെന്ന് സംയുക്ത പരിശോധനയില്‍ കണ്ടെത്തല്‍.പ്രമേഹ രോഗികള്‍ ഇൻസുലിന് വേണ്ടി ഉപയാഗിച്ച്‌ വലിച്ചെറിഞ്ഞ സിറിഞ്ചുകളാണ് ഇവയെന്നാണ് നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കർമ്മ റോഡില്‍ ലഹരി ഉപയോഗം വ്യാപകമെന്ന രീതിയിലാണ് ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകളുടെ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.പുതുവത്സര ദിനത്തോടനുബന്ധിച്ചായിരുന്നു വീഡിയോ പ്രചരിച്ചത്. കർമ്മ റോഡിലെ ഏതുഭാഗത്താണ് ഇതെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കുറ്റിക്കാടിനോട് ചേർന്ന കർമ്മ റോഡിലെ പറമ്ബില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇൻസുലിൻ ഉപയാഗിച്ച്‌ ഉപേക്ഷിച്ച സിറിഞ്ചുകളെന്ന് വ്യക്തമായി. സ്ഥിരമായി ഇൻസുലിൻ ഉപയോഗിക്കുന്ന ആരോ കവറില്‍ കെട്ടി വഴിയില്‍ വലിച്ചെറിഞ്ഞതാണെന്ന് വ്യക്തമാണെന്ന് പരിശോധന സംഘം പറഞ്ഞു. അമ്ബതോളം സിറിഞ്ചുകളാണ് കണ്ടെത്തിയത്. ആളുകളുടെ ശ്രദ്ധ പതിയുന്ന സ്ഥലത്താണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്.ലഹരി ഉപയോഗിക്കുന്നവർ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കില്ല. ഇത്രയേറെ ആളുകള്‍ പാതയോരത്തിരുന്ന് ഒരുമിച്ച്‌ ലഹരി ഉപയോഗിക്കില്ലെന്നാണ് നിഗമനം. പുതുവത്സരത്തോടനുബന്ധിച്ച്‌ കർമ്മ റോഡില്‍ രാത്രിയും പകലും കർശന പരിശോധന നടന്നിരുന്നു. സിറിഞ്ചുകള്‍ കണ്ടെത്തിയ മേഖലയിലുംനിരീക്ഷണമുണ്ടായിരുന്നു. സംശയാസ്പദമായ ഒന്നും കണ്ടിരുന്നില്ലെന്നും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്തവമാണ്. കണ്ടെടുത്ത സിറിഞ്ചുകള്‍ എക്സൈസിന് കൈമാറി. ഇതുസംബന്ധിച്ച്‌ എക്സൈസ് വിശദമായ പരിശോധന നടത്തും. തെറ്റായ പ്രചരണത്തിന് കാരണമായ വിഡിയോയുടെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Posts

തദ്ദേശ തിരഞ്ഞെടുപ്പ്’നന്നംമുക്ക് പഞ്ചായത്ത് ചിത്രം തെളിയുന്നു’ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി
Local News

തദ്ദേശ തിരഞ്ഞെടുപ്പ്’നന്നംമുക്ക് പഞ്ചായത്ത് ചിത്രം തെളിയുന്നു’ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി

October 23, 2025
370
ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
Local News

ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

October 23, 2025
419
പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Local News

പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

October 23, 2025
479
റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു
Local News

റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു

October 23, 2025
149
തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ ‘കുഞ്ഞുചിത്ര’ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം
Kerala

തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ ‘കുഞ്ഞുചിത്ര’ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

October 22, 2025
477
മാറഞ്ചേരി മുക്കിലറ തോട് കെട്ടി റോഡ് സംരക്ഷണം’ പദ്ധതി ഉദ്ഘാടനം ചെയ്തു
Local News

മാറഞ്ചേരി മുക്കിലറ തോട് കെട്ടി റോഡ് സംരക്ഷണം’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 21, 2025
77
Next Post
വന്‍ പ്രതീക്ഷകളോടെ ‘രേഖാചിത്രം’ നാളെ മുതല്‍

വന്‍ പ്രതീക്ഷകളോടെ ‘രേഖാചിത്രം’ നാളെ മുതല്‍

Recent News

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

October 27, 2025
278
സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
316
കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

October 27, 2025
66
പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

October 27, 2025
133
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025