• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ ജയിക്കും; ഇടതുപക്ഷം സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യുഡിഎഫിന് വോട്ടു മറിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി

ckmnews by ckmnews
October 24, 2024
in UPDATES
A A
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ജയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വോട്ട് യുഡിഎഫിന് പോയെന്ന് എകെ ബാലൻ സമ്മതിച്ചു. ഈ കാര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തിരുത്തണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ ജയിക്കേണ്ടതായിരുന്നു. അതില്ലാതാക്കിയത് അവിശുദ്ധ സഖ്യമാണ്. അത് തുറന്ന് സമ്മതിച്ചതിന് എകെ ബാലനെ അഭിനന്ദിക്കുന്നുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 2021ലെ നയം തന്നെയാണോ സിപിഎം തുടരുന്നതെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. എൽഡിഎഫ് സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തി യുഡിഎഫിന് വോട്ടു മറിക്കുകയാണ് സിപിഎം ചെയ്യുന്നത്. പാലക്കാട്ടെതിന് പ്രത്യുപകാരമായി ചേലക്കരയിൽ യുഡിഎഫ് വോട്ട് എൽഡിഎഫിന് കിട്ടുമോയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. അതോ പണം വാങ്ങിയാണോ വോട്ട് വാങ്ങുന്നതെന്നും അറിയണം. എൽഡിഎഫ്-യുഡിഎഫ് ഡീൽ മറികടക്കുന്ന രീതിയിലേക്ക് ബിജെപി പോകും. ആത്മവിശ്വാസം പോയതുകൊണ്ടാണ് സതീശൻ അൻവറിൻ്റെ പിന്നാലെ പോകുന്നത്. ഇനി പോപ്പുലർഫ്രണ്ടിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്നാലെ ഇവർ പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു. പിപി ദിവ്യയുടെ കേസിൽ യുഡിഎഫ് ഒത്തുതീർപ്പിലേക്ക് പോയിരിക്കുകയാണ്. എഡിഎമ്മിനെ കൊലപ്പെടുത്തിയതാണോയെന്ന സംശയം നിലനിൽക്കുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീർത്ത് കൊലപാതകം ചെയ്തതാണോയെന്ന് അറിയണം. മരണപ്പെടുമ്പോൾ അദ്ദേഹം ധരിച്ചത് യാത്രയയപ്പ് ചടങ്ങിലെ വസ്ത്രം തന്നെയാണ്. അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. പിപി ദിവ്യ എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണെന്ന് ജനങ്ങൾ കരുതും. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമാക്കും. കേസ് കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം. ആത്മാർത്ഥയുണ്ടെങ്കിൽ അതാണ് വേണ്ടത്. സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യാതെ ദേശീയ വിഷയങ്ങൾ ചർച്ചയിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
284
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
44
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
173
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
55
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
51
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post

ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ പേര് ദുരൂപയോഗം : പിവി അൻവറിനെതിരെ ഡിഎംകെയുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള സ്റ്റേറ്റ് രംഗത്ത്

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
87
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
216
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
218
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025