• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുതുവർഷദിനത്തിൽ അപകടം ജീവൻ കവർന്നു; അവയവ ദാനത്തിലൂടെ ബംഗളൂരുവിൽ എട്ടുപേർ ഇനി മലയാളി വിദ്യാർത്ഥിയിലൂടെ ജീവിക്കും

ckmnews by ckmnews
January 4, 2025
in Kerala
A A
പുതുവർഷദിനത്തിൽ അപകടം ജീവൻ കവർന്നു; അവയവ ദാനത്തിലൂടെ ബംഗളൂരുവിൽ എട്ടുപേർ ഇനി മലയാളി വിദ്യാർത്ഥിയിലൂടെ ജീവിക്കും
0
SHARES
410
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവര്‍ഷദിനം ബംഗളൂരുവിൽ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ‘ജീവസാര്‍ത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി എട്ട് പേര്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

എറണാകുളം പുത്തന്‍വേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലന്‍ അനുരാജ് (19), ബംഗളൂരു സപ്തഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഫിസിയോതെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. 2025 ജനുവരി ഒന്നിന് ബാംഗ്ലൂരില്‍ വച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യശ്വന്ത്പൂര്‍ സ്പര്‍ശ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്, അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. അമല്‍, ആല്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പുത്തന്‍വേലിക്കര മാളവന സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ജനുവരി അഞ്ച് വൈകീട്ട് നാലിന് അലന്റെ സംസ്‌കാരം നടക്കും.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
2
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
44
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
47
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
6
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
33
Next Post
അഞ്ചല്‍ കൊലപാതകം: ‘എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളർത്തി ജീവിച്ചോളാമെന്ന് പറഞ്ഞു, എന്നിട്ടും വിട്ടില്ല’; ബന്ധു

അഞ്ചല്‍ കൊലപാതകം: 'എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളർത്തി ജീവിച്ചോളാമെന്ന് പറഞ്ഞു, എന്നിട്ടും വിട്ടില്ല'; ബന്ധു

Recent News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
1
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
2
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
0
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025