• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അഞ്ചലിൽ യുവതിയെയും രണ്ട് കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

ckmnews by ckmnews
January 4, 2025
in Crime
A A
അഞ്ചലിൽ യുവതിയെയും രണ്ട് കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; 18 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ
0
SHARES
325
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ പോണ്ടിച്ചേരിയിൽ നിന്നാണ് സിബിഐ പ്രതികളെ പിടികൂടിയത്. ഇന്ത്യൻ ആർമിയിൽ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 2006ലാണ് സംഭവം നടന്നത്. 2021ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പത്താൻകോട്ട് യൂണിറ്റിലായിരുന്നു പ്രതികൾ ജോലി ചെയ്തിരുന്നത്.

2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയും അവിവാഹിതയുമായു രഞ്ജിനിയും രണ്ട് പെൺകുട്ടികളും കൊല്ലപ്പെട്ടത്. ഈ കേസിൽ സെെനികരായ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. എന്നാൽ 2006 മുതൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. സെെന്യത്തിലേക്കും ഇവർ തിരികെ പോയില്ല. ഇവരുവരും രാജ്യത്തിന് പുറത്തേക്ക് പോയിയെന്നാണ് കരുതിയിരുന്നത്.

എന്നാൽ കഴിഞ്ഞ ആഴ്ച ഇവരെക്കുറിച്ചുള്ള വിവരം ചെന്നെെ യൂണിറ്റിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു വിലാസത്തിൽ വ്യാജപേരുകളിൽ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു ഇവർ. ഇവർക്ക് കുട്ടികളുമുണ്ട്. ഇന്റീരിയർ ഡിസെെൻ സ്ഥാപം നടത്തിവരികയായിരുന്നു പ്രതികൾ. ഇവരെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി.

ദിബിൽ കുമാറിന് രഞ്ജിനിയിൽ രണ്ട് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. പക്ഷേ ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ദിബിൽ കുമാറിനെതിരെ രഞ്ജിനിയുടെ കുടുംബം പരാതികളുന്നയിച്ചിരുന്നു. കുട്ടികളുടെ ഡിഎൻഎ അടക്കം പരിശോധിക്കാൻ വനിത കമ്മീഷൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് തെളിവുകൾ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം ദിബിൽ കുമാറും രാജേഷും അവിടെയെത്തി മൂന്ന് പേരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.

Related Posts

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
125
തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു
Crime

തൃശൂരിൽ വൻ കവർച്ച; വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു

September 21, 2026
241
കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ
Crime

കറങ്ങിനടന്ന് മോഷണം, സഞ്ചാരം വിമാനത്തിൽ; അന്തർസംസ്ഥാന സംഘം പൊലീസിന്റെ വലയിൽ

September 21, 2026
330
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
165
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
110
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
340
Next Post
സൗരവ്  ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

സൗരവ്  ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Recent News

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

September 22, 2026
6
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
3
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
1
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
149
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025