• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അസ്തമയത്തിന് മുന്‍പ് സൂര്യനെ ഒന്നു നോക്കിക്കോളൂ; ആള്‍ ‘സൂപ്പറാണ്’

ckmnews by ckmnews
January 4, 2025
in Kerala
A A
അസ്തമയത്തിന് മുന്‍പ് സൂര്യനെ ഒന്നു നോക്കിക്കോളൂ; ആള്‍ ‘സൂപ്പറാണ്’
0
SHARES
303
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാവിലെ എഴുന്നേറ്റപ്പോള്‍ സൂര്യനെ ശ്രദ്ധിച്ചിരുന്നോ? എന്തെങ്കിലും വ്യത്യാസമുണ്ടായിരുന്നോ? എന്നാല്‍ കേട്ടോളൂ ഇന്നത്തെ സൂര്യന്‍ സൂപ്പറാണ്! അതായത് ‘സൂപ്പര്‍ സണ്‍’. ഈ വർഷത്തെ ഏറ്റവും വലുപ്പം കൂടിയ സൂര്യനാണ് ഇന്ന് ഉദിച്ചത്. സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതിനെയാണ് സൂപ്പര്‍ സണ്‍ എന്നു പറയുന്നത്. ഈ സമയം സൂര്യന്‍ കൂടുതല്‍ വലിപ്പത്തില്‍ കാണപ്പെടുന്നു. പെരിഹീലിയൻ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. വലിപ്പം ഉണ്ടെന്നു വിചാരിച്ചു സൂര്യനെ ഒരു കാരണവശാലും നേരിട്ടു നോക്കരുത് എന്നുമാത്രം.ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായ വൃത്താകാര പാതയിലല്ല എന്നതുകൊണ്ടാണ് പെരിഹിലിയൻ സംഭവിക്കുന്നത്. ഗ്രീക്ക് പദങ്ങളായ പെരി (സമീപം), ഹീലിയോസ് (സൂര്യൻ) എന്നിവയിൽ നിന്നാണ് പെരിഹിലിയൻ എന്ന വാക്ക് വരുന്നത്. ഇത്തവണ ജനുവരി അഞ്ചിന് സൂര്യന്‍ ഭൂമിയില്‍ നിന്ന് 91.4 ദശലക്ഷം മൈൽ (147,100,632 കി.മീ) അകലെയായിട്ടായിരിക്കും സ്ഥിതി ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ സൂര്യന് വ്യത്യാസമുണ്ടെന്ന മനസിലായേക്കില്ല. എങ്കിലും ഭൂമിയിൽ ഏൽക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വർധനവുണ്ടാകും. സൂപ്പര്‍ മൂണ്‍ പോലെ തന്നെയുള്ള പ്രതിഭാസമാണ് സൂപ്പര്‍ സണ്‍. എന്നാല്‍ സൂപ്പർ മൂൺ ഒരേ വർഷം തന്നെ പല തവണയുണ്ടാകുമെങ്കിലും സൂപ്പർ സൺ വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുമാത്രം. അടുത്ത വർഷമാകട്ടെ ജനുവരി മൂന്നിനായിരിക്കും സൂപ്പര്‍ സണ്‍ എത്തുക. പെരിഹീലിയന്‍ എന്ന ഈ പ്രതിഭാസത്തിനു വിപരീതമായ പ്രതിഭാസമാണ് അപ്‌ഹീലിയൻ. ഈ സമയത്ത് സൂര്യൻ ഏറ്റവും അകലെയായിരിക്കും. ജൂലൈ 3നാണ് ഇത്തവണ അപ്‌ഹീലിയൻ. ഈ ദിവസം സൂര്യന്‍ 94.5 ദശലക്ഷം മൈൽ (152,099,968 കി.മീ) ദൂരെയായിട്ടായിരിക്കും സ്ഥിതി ചെയ്യുന്നത്. പെരിഹീലിയനും അപ്‌ഹീലിയനും തമ്മിലുള്ളതാകട്ടെ ഏകദേശം 50 ലക്ഷം കി.മീ വ്യത്യാസവും.

Related Posts

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 27, 2026
22
സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
Kerala

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

July 27, 2026
3
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

July 27, 2026
14
‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’
Kerala

‘സ്വകാര്യ ബസുകളുടെ  പ്രശ്നം  പരിഹരിക്കും, സീറോ  ടിക്കറ്റ്  പുരുഷന്മാർക്ക്  നൽകുന്നത്  ഇരിക്കുന്ന  കമ്പ്  വെട്ടുന്ന  നടപടി’

July 27, 2026
5
‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി
Kerala

‘ഗുരുവായൂർ  ക്ഷേത്രത്തിലെ ഓഡിറ്റിൽ ഗുരുതര പോരായ്മ’; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

July 27, 2026
38
ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു
Kerala

ശബരിമല സീസൺ: 600 ബസ്സുകൾ വാടകയ്ക്കെടുക്കാൻ KSRTC; പ്രൈവറ്റ് ബസ്സുകൾക്കും അവസരം, കരാർ ക്ഷണിച്ചു

July 27, 2026
19
Next Post
കണ്ണൂരില്‍ തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികള്‍ക്ക് പരിക്ക്

കണ്ണൂരില്‍ തീവണ്ടിയുടെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികള്‍ക്ക് പരിക്ക്

Recent News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 27, 2026
22
സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

July 27, 2026
3
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

July 27, 2026
14
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
340
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025