• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൃഷ്ണതുളസിക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം

ckmnews by ckmnews
October 24, 2024
in UPDATES
A A
0
SHARES
848
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൃഷ്ണതുളസിക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം. തീരുമാനത്തിനെതിരെ ഭക്തജന പ്രതിഷേധം ശക്തമാകുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണതുളസി ഭഗവാന് അര്‍പ്പിക്കാനായി കൊണ്ടുവരരുതെന്ന് ഉച്ചഭാഷിണിയിലൂടെ ഇടയ്‌ക്കിടെ വിളിച്ചുപറയുന്നു. ഭഗവാന് പ്രിയമുള്ളതാണ് കൃഷ്ണതുളസിയെന്നാണ് ഭക്തരുടെ വിശ്വാസവും സങ്കല്‍പവും. കൃഷ്ണതുളസിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ ഗൂഢലക്ഷ്യങ്ങളുള്ളതായും ഭക്തര്‍ ആശങ്കപ്പെടുന്നു. എന്തിനാണ് വിലക്കെന്ന് ഭക്തരെ ദേവസ്വം അറിയിക്കുന്നുമില്ല.പല വസ്തുക്കളും കാണിക്കയായി ഭക്തര്‍ വിശ്വാസപൂര്‍വ്വം കണ്ണന്റെ തിരുമുന്നില്‍ സമര്‍പ്പിക്കുമ്ബോള്‍, അതൊന്നും തന്നെ ഭഗവാന് പൂജയ്‌ക്കായി എടുക്കുന്നില്ലെന്ന് ദേവസ്വം അറിയിക്കാറില്ല. നേന്ത്രപ്പഴം, ഓണക്കോടി, മുന്തിയ ഇനം വെളിച്ചെണ്ണ, പച്ചക്കറികള്‍, അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ഭഗവാന് മുന്നില്‍ വിശ്വാസപൂര്‍വ്വം ഭക്തര്‍ തിരുമുല്‍ക്കാഴ്‌ച്ചയായി സമര്‍പ്പിക്കാന്‍ ദിവസവും കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത്തരം കാണിക്ക വസ്തുക്കള്‍ ഒന്നുംതന്നെ ഭഗവാന് സമര്‍പ്പിച്ചല്ല ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നത്. പഴവര്‍ഗങ്ങള്‍, അവില്‍, പച്ചക്കറി തുടങ്ങിയവയൊന്നും ഭഗവാന് പൂജക്കെടുക്കുന്നില്ലെന്നിരിക്കെ, ഇതൊന്നും കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് ദേവസ്വം നല്കുന്നുമില്ല. എണ്ണിയാലൊടുങ്ങാത്തവിധംകദളിക്കുലകളാണ് ദിവസവും ഭഗവാന് കാണിക്കയായി ഭക്തര്‍ തിരുമുന്നില്‍ അര്‍പ്പിക്കുന്നത്. ഒരുകുലയും ഭഗവാന് പൂജ്ക്കായി ശ്രീകോവിലിനകത്തേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത.അതേസമയം, വിപണിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കൃഷ്ണതുളസിയില്‍ രാസമാലിന്യങ്ങള്‍ അടങ്ങിയതായി കണ്ട സാഹചര്യത്തിലാണ് ഒഴിവാക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. പി. വിനയന്‍ വ്യക്തമാക്കി. ഇത് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ കൈ പൊള്ളുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. രാസവസ്തുക്കളടങ്ങിയ കൃഷ്ണതുളസി ശ്രീകോവിലിനുള്ളില്‍ ഭഗവാന് അര്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
UPDATES

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 16, 2026
59
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ
UPDATES

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

February 16, 2026
59
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്
UPDATES

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

February 16, 2026
89
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ
UPDATES

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

February 16, 2026
60
പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
UPDATES

പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

February 16, 2026
67
ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

February 16, 2026
670
Next Post

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Recent News

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 16, 2026
59
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

February 16, 2026
59
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

February 16, 2026
89
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

February 16, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025