
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകളിൽ തീർപ്പുണ്ടാക്കാനുള്ള സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും. സംസ്ഥാനത്ത് ഓൺലൈൻ വഴി ലഭിച്ച 2,14,570 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് കോഴിക്കോടാണ്. 15,497 അപേക്ഷകളാണ് ഇവിടെ തീർപ്പാക്കാനുള്ളത്. ഫോം അഞ്ച്, ആറ്, ഏഴ്, ഒൻപത് പ്രകാരമുള്ള അപേക്ഷകളാണ് തീർപ്പാക്കുക. കൂടുതൽ അപേക്ഷകൾ തീർപ്പാക്കാനുള്ളത് ഫോം 5 പ്രകാരമുള്ള 1,12,808 ലക്ഷം അപേക്ഷകളാണ് തീർപ്പാക്കുക. നാളെ ആരംഭിക്കുന്ന അദാലത്തുകൾ നവംബർ 15 വരെ തുടരും. ഇത്രയും ദിവസത്തിനകം 78 താലൂക്കുകളിലാണ് അദാലത്തുകൾ സംഘടിപ്പിച്ച് അപേക്ഷ തീർപ്പാക്കുക. നാളെ വെള്ളരിക്കുണ്ട്, മാനന്തവാടി, താമരശേരി, കണ്ണൂർ, തിരൂരങ്ങാടി, അട്ടപ്പാടി, കോട്ടയം താലൂക്കുകളിലാണ് സ്‌പെഷൽ അദാലത്ത് നടക്കുക. മറ്റു ദിവസങ്ങളിലെ അദാലത്തുകൾ:ഒക്ടോബർ 26: മഞ്ചേശ്വരം, തളിപ്പറമ്പ്, വടകര, വൈത്തിരി, കൊണ്ടോട്ടി, തലപ്പിള്ളി, ചിറ്റൂർ. ഒക്ടോബർ 28: കാസർകോട്, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, പൊന്നാനി, മുകുന്ദപുരം, ആലത്തൂർ, തൊടുപുഴ, കുന്നത്തൂർ. ഒക്ടോബർ 29: കോഴിക്കോട്, നിലമ്പൂർ, ഇടുക്കി, അമ്പലപ്പുഴ. ഒക്ടോബർ 30: ചാലക്കുടി, പട്ടാമ്പി, ഏറനാട്, കാഞ്ഞിരപ്പള്ളി, പീരുമേട്, കുട്ടനാട്, കോന്നി. നവംബർ 1: മണ്ണാർക്കാട്, ചാവക്കാട്. നവംബർ 2: തലശേരി, തിരൂർ, മീനച്ചിൽ, തൃശൂർ, പാലക്കാട്. നവംബർ 4: പത്തനാപുരം, വൈക്കം. നവംബർ 4: നെയ്യാറ്റിൻകര, പുനലൂർ, മാവേലിക്കര, ചങ്ങനാശേരി, ഉടുമ്പൻചോല. നവംബർ 6: പയ്യന്നൂർ, നെടുമങ്ങാട്. നവംബർ 7: ഇരിട്ടി, മൂവാറ്റുപുഴ, ചിറയിൻകീഴ്, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, അടൂർ. നവംബർ 8: പെരിന്തൽമണ്ണ, ഒറ്റപ്പാലം, കോതമംഗലം, ദേവികുളം, വർക്കല. നവംബർ 11: കൊച്ചി, കൊല്ലം, റാന്നി, കാട്ടാക്കട. നവംബർ 12: കോഴഞ്ചേരി, തിരുവനന്തപുരം, കാർത്തികപ്പള്ളി, കുന്നത്തുനാട്. നവംബർ 13: ആലുവ, മല്ലപ്പള്ളി. നവംബർ 14: പരവൂർ, കരുനാഗപ്പള്ളി, തിരുവല്ല, ചേർത്തല. നവംബർ 15: കണയന്നൂർ.









