• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടം; ഓസ്കർ ലൈബ്രറിയിൽ ഇടം നേടി ഉള്ളൊഴുക്കിൻ്റെ തിരക്കഥ

ckmnews by ckmnews
October 24, 2024
in UPDATES
A A
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ‘ഉള്ളൊഴുക്ക്’. സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രത്തിനെ തേടി മറ്റൊരു അംഗീകാരവും കൂടി എത്തിയിരിക്കുകയാണ്. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ്. സംവിധായകൻ ക്രിസ്റ്റോ ടോമി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.ഈ വർഷം ജൂണ‍ില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ രീതിയിൽ ചർച്ചയുണ്ടാക്കിയിരുന്നു. ചിത്രത്തിലെ പർവതിയുടേയും ഉർവശിയുടേയും പ്രകടനങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമക്ക് ലഭിച്ചു. ഉർവശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായും തിരഞ്ഞെടുക്കപ്പെട്ടു.’കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. ലോസ് ആഞ്ചലെസിൽ വച്ചു നടന്ന ഐഎഫ്എഫ്എൽഎ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസ്)ന്റെ ഭാഗമായി പ്രശസ്തമായ സൺസെറ്റ് ബൊളുവാഡ് തിയേറ്ററിൽ വച്ച് ചിത്രത്തിന്റെ ലോസ് ആഞ്ചലെസ് പ്രീമിയർ നടന്നിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സുഷിൻ ശ്യാമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റ ബാനറുകളില്‍ നിർ‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്. അസോ. പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍,ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് –അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റെക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്.

Related Posts

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
UPDATES

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 16, 2026
32
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ
UPDATES

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

February 16, 2026
39
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്
UPDATES

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

February 16, 2026
42
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ
UPDATES

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

February 16, 2026
32
പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
UPDATES

പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

February 16, 2026
41
ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

February 16, 2026
370
Next Post

കൃഷ്ണതുളസിക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം

Recent News

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 16, 2026
32
ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

February 16, 2026
39
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട ചൊല്ലി ജന്മനാട്

February 16, 2026
42
‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം; പ്രശംസിച്ച് മണിശങ്കർ അയ്യർ

February 16, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025