ചങ്ങരംകുളം:ബീഹാറില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് എത്തിച്ച് പൊന്നാനി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ചെറുകിട വില്‍പന നടത്തുന്ന ബീഹാര്‍ സ്വദേശിയെ പെരുമ്പടപ്പ് പോലീസും തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാന്‍സഫ് ടീമും ചേര്‍ന്ന് പിടികൂടി.എരമംഗലം കോതമുക്ക് റോഡിൽ വാടകക്ക് താമസിക്കുന്ന ബിഹാർ സ്വദേശി അൻവർ മിയയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.ഇയാളില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ കഞ്ചാവും അന്വേഷണസംഘം പിടിച്ചെടുത്തു.പിടിയിലായ ബീഹാര്‍ സ്വദേശി പ്രദേശത്ത് പ്രദേശത്ത് വ്യാപകമായി ലഹരി വില്‍പന നടത്തുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് പെരുമ്പടപ്പ് സി ഐ ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ ഉദ്ധ്യോഗസ്ഥര്‍ പിടികൂടിയത്.ക്രിസ്തുമസ് ന്യൂഇയര്‍ വില്‍പന കഴിഞ്ഞതിന് ശേഷം ബീഹാറിലെത്തിയ ഇയാള്‍ വീണ്ടും കേരളത്തിലേക്ക് വരുന്നത് അറിഞ്ഞ് പോലീസ് ഇയാളെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു.എസ് ഐ ബിജു, സി പി ഒ മാരായ സുലൈമാൻ, ഉമേഷ്,ഉദയൻ,ജെറോം എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും










