ചാലിശ്ശേരി:ഓർമ്മകളുടെ കറുത്തവാവിൽ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭക്തിനിർഭരമായി ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടന്നു.രാവിലെ അഞ്ചു മണിയോടെ ആരംഭിച്ച ചടങ്ങുകൾക്ക് പതിവിൽ കവിഞ്ഞ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.അറുനൂറോളം പേരാണ് പിതൃ ശാപ മോക്ഷത്തിനായി ബലിതർപ്പണം നടത്തിയത്.ക്ഷേത്രത്തിൽ ഇന്ന് വിശേഷാൽ തിലഹോമവും നടന്നു.പാലക്കാട്ടിരി ജയൻ നമ്പൂതിരി,വാസുദേവൻ നമ്പൂതിരി,ധനേnഷ് നമ്പൂതിരി,എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.പിതൃക്കളുടെ സ്മരണ പുതുക്കി ബലിതർപ്പണം നടത്താൻ എത്തിയവർക്ക് ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാതഭക്ഷണവും ക്രമീകരിച്ചിരുന്നു.കവുക്കോട് ശ്രീ മഹാദേവക്ഷേത്ര ശിവരാത്രി ആഘോഷ കമ്മിറ്റി,കവുക്കോട് ശ്രീ മഹാദേവക്ഷേത്ര മാതൃസമിതി എന്നീ കമ്മിറ്റികളുടെ അംഗങ്ങൾ രാവിലെ നാലു മണി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ നിയന്ത്രിക്കുന്നതിന് ക്ഷേത്ര സന്നിധിയിൽ സന്നിഹിതരായിരുന്നു.







