കഴക്കൂട്ടം:കാതുകുത്താനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജുവലറി വർക്സ് ഉടമ അറസ്റ്റിൽ. കഠിനംകുളം അമ്മൻകോവിലിന് സമീപം മുരുകാ ജൂവലറി വർക്സ് നടത്തുന്ന പടിഞ്ഞാറ്റുമുക്ക് ജാവ കോട്ടേജിൽ പരമേശ്വരൻ ആചാരി (58)യാണ് അറസ്റ്റിലായത്. 21ന് വൈകിട്ട് ആറിനാണ് സംഭവം. കുട്ടിയുടെ പരാതിയിൽ കഠിനകുളം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതിയെ റിമാന്റ് ചെയ്തു.