ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചങ്ങരംകുളം:കോക്കൂർഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ലൗഡ്സ്പീക്കർ ക്ലബ്ബും അദ്ധ്യാപകരും ചേർന്ന് കോക്കൂരിലെ അംഗണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു. മുൻ പ്രിൻസിപ്പാൾ സ്മിത ടീച്ചർ, പ്രിൻസിപ്പാൾ ഇൻ ചാർജ് ഷീന ടീച്ചർ എന്നിവർ ചേർന്ന് പിടിഎ പ്രസിഡന്റ് മുജീബ് കോക്കൂർ,എസ്എംസി ചെയർമാൻ ശശിധരൻ വിവി എന്നിവരുടെ സാന്നിധ്യത്തിൽ കളിപ്പാട്ടങ്ങൾ കൈമാറി. ലൗഡ് സ്പീക്കർ ക്ലബ് സെക്രട്ടറി ജിഫ്ന,കൺവീനർ റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.