• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘അമ്മയോടൊപ്പം ജീവിക്കാൻ മകൾ കാത്തിരിക്കുകയാണ്’, ബ്ലഡ് മണി നൽകാൻ പൂർണസമ്മതമെന്ന് നിമിഷപ്രിയയുടെ ഭർത്താവ്

ckmnews by ckmnews
January 1, 2025
in UPDATES
A A
‘അമ്മയോടൊപ്പം ജീവിക്കാൻ മകൾ കാത്തിരിക്കുകയാണ്’, ബ്ലഡ് മണി നൽകാൻ പൂർണസമ്മതമെന്ന് നിമിഷപ്രിയയുടെ ഭർത്താവ്
0
SHARES
687
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യെമൻ പൗരൻ തലാൽ അബ്ദുമെഹ്‌ദി കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് നിമിഷപ്രിയയുടെ കുടുംബത്തിനെയും കേരളത്തെയും നിരാശയിലാക്കിയിരിക്കുകയാണ്. പുറത്തുവന്ന വാർത്ത വിദേശ കാര്യമന്ത്രാലയം ശരിവച്ചിട്ടും നിമിഷപ്രിയയ്ക്കായി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഒരാളുണ്ട്. അവരുടെ പതിമൂന്നുകാരിയായ മകൾ. അമ്മയ്ക്ക് യെമൻ ഭരണകൂടം മാപ്പ് നൽകുമെന്നും ഇന്ത്യയുടെയും യെമന്റെയും സഹായത്തോടെ നിമിഷപ്രിയ തിരികെ നാട്ടിലെത്തി ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്നാണ് മകൾ ഉറച്ച് വിശ്വസിക്കുന്നത്. തിങ്കളാഴ്ചയാണ് യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്. ഇതുമായി ബന്ധപ്പെട്ട് നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ് ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കുകയുണ്ടായി.കഴിഞ്ഞ ഏഴ് വർഷമായി നിമിഷയ്ക്ക് മോചനം ലഭിക്കുന്നതിനായി ഞങ്ങൾ നിയമപരമായി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘നിമിഷപ്രിയ ജയിലിലാകാൻ ഇടയായ സംഭവം നടക്കുമ്പോൾ മകൾക്ക് വെറും രണ്ട് വയസേ ഉണ്ടായിരുന്നുളളൂ. അതിനുമുൻപ് വരെ മകൾ നിമിഷയുടെ ഫോട്ടോകൾ കാണുകയും വീഡിയോ കോൾ വഴി സംസാരിച്ചിട്ടുമുണ്ട്. അവൾക്ക് അമ്മയുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്. തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. എന്റെ ഭാര്യയുടെ മോചനത്തിനായി ആ കുടുംബത്തിന് ബ്ലഡ് മണി നൽകാൻ തയ്യാറാണ്. എനിക്കും നിമിഷയ്ക്കും പഴയതുപോലെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം. പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്റെ ഭാര്യ നല്ലൊരു സ്ത്രീയാണ്. എല്ലാവരെയും സഹായിക്കുന്ന ഒരു സ്വഭാവക്കാരിയാണ്. നിമിഷയെ കാത്ത് മകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്’- ടോമി തോമസ് പറഞ്ഞു.

കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായവും തുടരുമെന്ന് കേന്ദ്രം അറിയിച്ചു. നിമിഷപ്രിയയുടെ കുടുംബം മോചനത്തിനായി എല്ലാ വഴികളും ആരായുന്നതായി മനസ്സിലാക്കുന്നു. കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതേസമയം,​ വധശിക്ഷ നടപ്പാക്കാനുള്ള യെമൻ പ്രസിഡന്റിന്റെ ഉത്തരവ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തി. തീയതി പ്രോസിക്യൂട്ട‌ർ തീരുമാനിക്കും. ഒരു മാസത്തിനകം നടപ്പാക്കിയേക്കും. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്രബന്ധം ഇല്ലാത്തതിനാൽ ഇനിയുള്ള ശ്രമങ്ങൾ ദുഷ്കരമാകും.

തലാലിന്റെ കുടുംബാംഗങ്ങളുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് യെമനിൽ മോചനശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോം അറിയിച്ചു. സ്ത്രീയെന്ന പരിഗണന കിട്ടിയേക്കാമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 20ന് യെമനിലെത്തിയ, നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മൂന്നു തവണ മാത്രമാണ് മകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
28
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
64
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
38
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
20
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
15
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
42
Next Post
മക്കളോട് ‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ നേരിയ പുരോഗതി

മക്കളോട് 'ഹാപ്പി ന്യൂ ഇയർ' പറഞ്ഞ് ഉമാ തോമസ്; ആരോഗ്യനിലയിൽ നേരിയ പുരോഗതി

Recent News

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
11
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
19
മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

മൂക്കുതല വാഴുള്ളി ദേവകി അമ്മ മകൻ അച്ചുണ്ണി നായർ ഗുജറാത്തിലെ ബറോഡയിൽ വെച്ച് നിര്യാതനായി

October 6, 2026
63
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025