ചങ്ങരംകുളം: മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു. മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായി പങ്കെടുത്ത് ഗോപാലകൃഷ്ണന് ആദരവ് അർപ്പിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി ജനാർദ്ദനൻ പട്ടേരി സ്വാഗത പ്രസംഗം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപാ പുഴക്കൽ, ആർ.എസ്.എസ്. സഹകാര്യവാഹ് വിഘ്നേശ് ബാലൻ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രേമൻ മാസ്റ്റർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ നാരായണൻ മാസ്റ്റർ, രവി തേലത്ത്, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രൻ ചക്കൂത്ത്, മഹിളാമോർച്ച വെസ്റ്റ് ജില്ലാ പ്രസിഡന്റ് സുഭിഷ രമേശ് തുടങ്ങിയ വിവിധ പരിവാർ സംഘടനാ നേതാക്കൾ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് ബിബിൻ മുല്ലക്കൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.









