• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

ckmnews by ckmnews
August 15, 2026
in Kerala
A A
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചത്.

പിഎംഎവൈ നഗരം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ബ്രാന്റിങ് ഉൾപ്പെടെയുള്ള രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകൾക്ക് കീഴടങ്ങി സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം;

ലൈഫ് പദ്ധതിയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാർഹമാണ്. ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്തൃ വിഹിതം ഈടാക്കാതെ ഉറപ്പാക്കിയ ഭവന നിർമ്മാണ പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ മന്ത്രിസഭാ തീരുമാനത്തിലൂടെ തകിടം മറിച്ചിരിക്കുന്നത്. പിഎംഎവൈ നഗരം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ബ്രാന്റിങ് ഉൾപ്പെടെയുള്ള രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകൾക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ.

നിലവിലെ ലൈഫ് – പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം ഒരു വീടിന് അനുവദിക്കുന്ന നാലു ലക്ഷം രൂപയിൽ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയായിരുന്നു. ഗുണഭോക്താവിന് ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് മുടക്കേണ്ടതില്ലായിരുന്നു. ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി നൽകുകയായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു.

പകരം പദ്ധതി തുകയുടെ 25 ശതമാനം, അതായത് 1 ലക്ഷം രൂപ, ഗുണഭോക്താവ് തന്നെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഭവനരഹിതരായ പാവപ്പെട്ട മനുഷ്യർക്ക് മേൽ ഒരു ലക്ഷം രൂപയുടെ ബാധ്യത അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ഫലത്തിൽ ലൈഫിൽ നൽകി വന്നിരുന്ന നാല് ലക്ഷം ലക്ഷമായി വെട്ടിക്കുറക്കുകയാണ് ചെയ്തത്.

കേവലം ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാർ, പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോൾ അതിന് മുന്നിൽ നട്ടെല്ലു വളയ്ക്കുകയാണ് സംസ്ഥാന സർക്കാർ. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കേന്ദ്രനിലപാടിനെ എതിർക്കുന്നതിന് പകരം അതിനു കുഴലൂതുന്ന ഈ നടപടി അങ്ങേയറ്റത്തെ അടിമപ്പെടലാണ്.

450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സംസ്ഥാന സർക്കാർ വാദം അപഹാസ്യകരമാണ്. എൽഡിഎഫ് സർക്കാരിനു കീഴിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയായ അഞ്ചുലക്ഷത്തിലേറെ വീടുകളിൽ 3,72,000 വീടുകളും പരിപൂർണ്ണമായും സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നു നിർമ്മിച്ചവയാണ്. ഇവയിലെ കേന്ദ്രവിഹിതം പൂജ്യമാണ്.

93,600 വീടുകൾക്കാണ് പിഎംഎവൈ (നഗരം) പദ്ധതി വഴി ഒന്നര ലക്ഷം വീതം കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ (ഗ്രാമം) വഴി നിർമ്മിച്ച 34,600 വീടുകൾക്ക് 72,000 രൂപ വീതമാണ് കേന്ദ്രസഹായം കിട്ടിയത്. ഈ രണ്ടു വിഭാഗത്തിലും നാലു ലക്ഷം രൂപ തികയാനാവശ്യമുള്ള ബാക്കി തുക മുഴുവനും വകയിരുത്തിയത് സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നാണ്. എൽഡിഎഫ് സർക്കാർ വിജയകരമായി പൂർത്തീകരിച്ച ഈ മോഡൽ അട്ടിമറിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായത്?

നാമമാത്രമായ കേന്ദ്രവിഹിതമുള്ള പിഎംഎവൈ (നഗരം), പിഎംഎവൈ (ഗ്രാമം) എന്നീ പദ്ധതിവഴി സഹായം കിട്ടിയ വീടുകളിൽ കേന്ദ്ര ബ്രാന്റിംഗ് അടിച്ചേൽപ്പിക്കാൻ നേരത്തെയും ശ്രമമുണ്ടായിരുന്നു. അങ്ങനെ ചെയ്യാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. എന്നാൽ, പിഎംഎവൈ (നഗരം) പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ തിട്ടൂരത്തിനു വഴങ്ങിക്കൊടുക്കുകയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ ചെയ്തത്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്. സ്തംഭനാവസ്ഥയിൽ എത്തിയ അത്തരം സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് പുന:സ്ഥാപിക്കാൻ തയ്യാറാവാതെ ഗുണഭോക്താക്കളിൽ നിന്ന് പിഴിഞ്ഞെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗുണഭോക്താക്കൾക്കുമേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഈ ഉത്തരവ് പിൻവലിക്കണം.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
101
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
29
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
62
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
143
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
152
Next Post
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

Recent News

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
154
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
42
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
33
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025