• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക, വരും കാലം നിങ്ങളുടേതല്ല’; പുതുവർഷത്തിൽ കുറിപ്പുമായി പികെ ശശി

ckmnews by ckmnews
January 1, 2025
in Kerala
A A
‘ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക, വരും കാലം നിങ്ങളുടേതല്ല’; പുതുവർഷത്തിൽ കുറിപ്പുമായി പികെ ശശി
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആക്രമണകാരികളുടെയും ചതിയന്മാരടെയും ഒറ്റുകാരുടെയുമല്ല വരും കാലമെന്ന് ഫേസ്ബുക്ക് പോസ്റ്റ്മായി ഷോർണൂർ മുൻ എംഎൽഎ പി കെ ശശി. ആയിരങ്ങളുടെ വിയർപ്പ് കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ള പുതപ്പിച്ച് ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം എന്നും പി കെ ശശി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും എല്ലാ കാലവും സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു

ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കണമെന്നും എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കരുതെന്നും ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കണമെന്നും പികെ ശശി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

2025.
എല്ലാവർക്കും സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ, പുത്തൻ അനുഭൂതികളുടെ വർഷമായിത്തീരട്ടെ പുതുവർഷം.
2024 – പ്രതിസന്ധിയുടെ ഒരു കാലം. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു. അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കും. മദ്യവും അതിനു മുകളിൽ കഞ്ചാവുമടിച്ചു ഘോരഘോരം മദ്യത്തിനും മയക്കുമരുന്നിനുമേതിരെ പ്രസംഗിക്കുന്നവരുടെ നല്ല കാലം കഴിയുന്നു. ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച്, ആ പണം കൊണ്ട് ഉന്മാദിച്ചവർക്കും ആഹ്ലാദത്തിന് വക നൽകില്ല പുതുവർഷം.
ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലർച്ചക്കു മുമ്പിൽ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കും.
സന്മനസ്സുള്ളവർക്ക് സമാധാനം കിട്ടുന്ന പുതിയ വർഷത്തെ ആവേശത്തോടെ നമുക്ക് വരവേൽക്കാം. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും ഖിയാമം നാൾ വരെ സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്ടത്തിന്റെയും മോഹഭംഗതിന്റെയും കാലമായിരിക്കും വരാനിരിക്കുന്നത്.
ഒന്നിന്റെ മുൻപിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. ആരുടെ മുന്നിലും ചെറുതാവാതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാൻ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുക. ഇവിടെ നാം വിപ്ലവകാരികളെ ഓർക്കുക. വിശ്വകവി ടാഗോറിന്റെ വരികൾ കടമെടുക്കട്ടെ. “എവിടെ നിർഭയമാകുന്നു മാനസം, അവിടെ നിൽക്കുന്നു ശീർഷം സമുന്നതം”
ലോകത്തിൽ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്ക് ശക്തി നൽകുന്നതാവട്ടെ പുതിയ വർഷം. ഒരു കയ്യിൽ സമാധാനത്തിന്റെ ഒലീവില കൊമ്പും മറുകയ്യിൽ പോരാട്ടത്തിന്റെ മിഷീൻ ഗണ്ണുമായി നിൽക്കുന്ന പലസ്തീൻ പോരാളികളാണ് നമുക്ക് ആവേശം നൽകേണ്ടത്.
ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ല.
ഏവർക്കും ഹൃദ്യമായ പുതുവത്സരാശംസകൾ!

happynewyear2025

Related Posts

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
Kerala

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
154
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ
Kerala

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
69
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2026
43
സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം
Kerala

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് തുടക്കം

August 14, 2026
22
‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്
Kerala

‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്

August 14, 2026
31
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്
Kerala

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

August 14, 2026
79
Next Post
ഭാര്യവീട്ടിൽ വിരുന്നെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

ഭാര്യവീട്ടിൽ വിരുന്നെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

Recent News

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

കായികാധ്യാപകന് കൈത്താങ്ങായി ഐഡിയൽ അലൂംനി ‘എം.വി. അജയന്റെ ചികിത്സയ്ക്ക് 3,05,000 രൂപ കൈമാറി

August 15, 2026
1
എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

എക്സാക് പ്രീമിയര്‍ ലീഗ് മിന്നല്‍ യുണൈറ്റഡ് ജേതാക്കളായി

August 15, 2026
2
കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

കോക്കൂർ പാലച്ചുവട് താമസിക്കുന്ന തറയിൽ മുഹമ്മദ് എന്ന കുഞ്ഞിമോൻ (ജാവ കുഞ്ഞിമോൻ)നിര്യാതനായി

August 15, 2026
2
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

August 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025