• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കും; കെ മുരളീധരന്‍

ckmnews by ckmnews
December 27, 2024
in Kerala
A A
തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കും; കെ മുരളീധരന്‍
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂര്‍: തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ വി എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തിന്റെ സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം.തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്തി പ്രഗത്ഭനായ പാര്‍ലമെന്റേറിയനെന്ന് പറഞ്ഞയാളാണ് എം കെ വര്‍ഗീസെന്നും കെ മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണ്. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയതെന്നായിരുന്നു സുനില്‍ കുമാറിന്റെ വിമര്‍ശനം.’തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സിപിഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിന്റെ മേയറായി നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ല. മേയറായി തുടരുന്നതില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ല’, സുനില്‍ കുമാര്‍ പറഞ്ഞു.ബിജെപിക്ക് വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചയാളാണ് എം കെ വര്‍ഗീസ് എന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു. അതേസമയം എം കെ വര്‍ഗീസുമായുള്ള കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയമില്ലെന്നും സ്നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നുമാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. ക്രിസ്മസ് ദിനം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്റെ ദിവസമാണെന്നു എം കെ വര്‍ഗീസും പ്രതികരിച്ചു.

Related Posts

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി
Kerala

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
51
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി
Kerala

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
349
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
32
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

November 16, 2026
98
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
298
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
Kerala

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
401
Next Post
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നരഹത്യ കേസിൽ ജാമ്യം തേടി അല്ലു അർജുൻ കോടതിയിൽ

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; നരഹത്യ കേസിൽ ജാമ്യം തേടി അല്ലു അർജുൻ കോടതിയിൽ

Recent News

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

ജംഗ്ഷന്‍ നവീകരണം’പൊതുമരാമത്തിന്റെ ഉദ്ധ്യോഗസ്ഥരും ഡിസൈനിങ് വിഭാഗവും വളയംകുളത്ത് സന്ദര്‍ശനം നടത്തി

November 19, 2026
81
ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

ഇടിഞ്ഞ് ‘ഇടിഞ്ഞ് സ്വര്‍ണ്ണം കുത്തനെ താഴോട്ട് ‘6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപ

November 19, 2026
127
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

November 19, 2026
49
ചങ്ങരംകുളം ചിയ്യാനൂര്‍ തേരുപറമ്പില്‍ മുഹമ്മദ്(മില്ല് മുഹമ്മദ്)നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ തേരുപറമ്പില്‍ മുഹമ്മദ്(മില്ല് മുഹമ്മദ്)നിര്യാതനായി

November 19, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025