• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’:കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി

ckmnews by ckmnews
December 26, 2024
in UPDATES
A A
ഉഗ്രശബ്ദം കേട്ടു, വാഹനം നിർത്തി അവിടേക്ക് ഓടി’:കസഖ്സ്ഥാൻ വിമാനാപകടത്തിന് സാക്ഷിയായി മലയാളി
0
SHARES
613
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ മരിക്കുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങൾക്ക് സാക്ഷിയായി മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കൽ ജോലി ചെയ്യുന്ന ഹോട്ടലിനു സമീപമാണ് വിമാനം തകർന്നു വീണത്.

ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്ന് ജിൻസ് മനോരമ ഓൺലൈനോട് പറഞ്ഞു. കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്. ഉഗ്രശബ്ദം കേട്ടതോടെ വാഹനം നിർത്തി ജിൻസും കൂടെയുള്ളയാളും അപകടസ്ഥലത്തേക്ക് ഓടി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തതിനാൽ വളരെ അടുത്തേക്ക് പോകാനായില്ല

പരുക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതു കണ്ടു. അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായാണ് വിമാനം എത്തിയത്. വിമാനത്താവളത്തിന് 30 കിലോമീറ്റർ അകലെ കടൽത്തീരത്തായാണ് വിമാനം ലാൻഡ് ചെയ്തതും തകർന്നതും. കടലിൽ വീണിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നു ജിൻസ് പറഞ്ഞു.

കാസ്പിയന്‍ കടലിന്റെ തീരത്ത് വളരെ വേഗം വളരുന്ന ചെറു പട്ടണമായ അൽഷുക്കൂർ എന്ന സ്ഥലത്താണ് അപകടം നടന്നത്. കടലിൽനിന്ന് 100 മീറ്റർ മാറിയാണ് വിമാനം വീണത്. എമർജൻസി ലാൻഡിങ്ങിന് പൈലറ്റ് അനുമതി തേടിയെങ്കിലും വൈകിയതായി പ്രദേശവാസികൾ പറയുന്നുണ്ടെന്ന് ജിൻസ് പറഞ്ഞു. അക്തൗവിൽ മലയാളികൾ വളരെ കുറവാണ്. ജിൻസിന്റെ കുടുംബം കൊറോണ സമയത്ത് നാട്ടിലേക്ക് വന്നു. അപകടം നടന്നശേഷം രക്തം നൽകുന്നതിനടക്കം ആശുപത്രിയിലേക്ക് പോയതായി ജിൻസ് പറയുന്നു.

ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. 29പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒടുവിൽ നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്നിഗോളമായി മാറി.

Related Posts

കാണാതായ ആലംകോട് സ്വദേശിയെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല
UPDATES

കാണാതായ ആലംകോട് സ്വദേശിയെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല

September 10, 2026
347
മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം
UPDATES

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

September 10, 2026
137
മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

September 10, 2026
47
കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
UPDATES

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത

September 10, 2026
28
കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ അന്തരിച്ചു
UPDATES

കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ അന്തരിച്ചു

September 10, 2026
28
കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി
UPDATES

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
255
Next Post
കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനി ആക്കിയ വാസുവേട്ടന്‍’; വിതുമ്പലടക്കാനാവാതെ താരം

കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനി ആക്കിയ വാസുവേട്ടന്‍’; വിതുമ്പലടക്കാനാവാതെ താരം

Recent News

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
4
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
1
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
6
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025