എടപ്പാള്‍:ക്രിസ്തുമസ് രാവിനെ ഉല്ലാസകരമാക്കാന്‍ കരോളും സൈക്കിള്‍ റൈഡും ഒരുക്കി കര്‍മ്മ ക്ലബ് പ്രവർത്തകർ .മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ റൈഡ് കൂട്ടായ്മയായ കര്‍മ്മ സൈക്കിള്‍ ക്ലബ്ബാണ് ക്രിസ്തുമസ് ആഘോഷവും സൈക്കിള്‍ റൈഡും സംഘടിപ്പിച്ചത്.ക്ലബ് അംഗങ്ങളായ 50 ഓളം സൈക്കിള്‍ റൈഡേഴ്സാണ് എടപ്പാളില്‍ നിന്ന് കുന്നംകുളം വരെ യുള്ള സൈക്കിള്‍ റൈഡില്‍ പങ്കെടുത്തത്.ചൊവ്വാഴ്ച രാത്രി 9 മണിയോടെ എടപ്പാള്‍ എമിറേറ്റ്സ് മാളില്‍ നിന്ന് ആരംഭിച്ച റൈഡ് ചങ്ങരംകുളം എസ്ഐ പ്രദീപ് കുമാര്‍, ഡോക്ടര്‍ മുഹമ്മദ് ജാവീദ് എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു.എമിറേറ്റ്സ് മാളില്‍ നടന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങില്‍ ക്ലബ് അംഗങ്ങള്‍ക്ക് പുറമെ മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.ഭാരവാഹികളായ ഷിജിത്ത് ചന്ദ്രന്‍ ചുങ്കത്ത്, സന്ദേശ് ചേന്നംകുളത്ത്,റെജി മോഹന്‍,സന്തോഷ് മേനോന്‍, അജ്മൽ ഹുസൈൻ, മൻസൂർ അലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച റൈഡ് കുന്നംകുളം ആര്‍ത്താറ്റ് പള്ളിയിലും കുന്നംകുളം പോലീസ് സ്റ്റഷനിലും സന്ദര്‍ശനം നടത്തി തിരിച്ച് എടപ്പാളിലെത്തിയാണ് സമാപിച്ചത്