ചങ്ങരംകുളം: ജാമിഅതുൽ ഹിന്ദ് കോട്ടക്കൽ ദാഇറ മഹർജാൻ കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ സമാപിച്ചു.എഴുപത്തിനാല് ഇനം മത്സരങ്ങളിൽ ദാഇറ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ മഹർജാനിൽ മാറ്റുരച്ചു. കാലത്ത് 9 മണിക്ക് സ്വാലിഹ് അഹ്സനി കക്കിടിപ്പുറത്തിൻ്റെ നേതൃത്വത്തിൽ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖല ജനറൽ സെക്രട്ടറി അബ്ദുറസാഖ് ഫൈസി മാണൂർ ഉദ്ഘാടനം നിർവ്വഹിച്ചു.ഉദ്ഘാടന സെഷനിൽ ദാഇറ ചെയർമാൻ ഇസ്മാഈൽ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ, സയ്യിദ് അത്വാഉല്ല തങ്ങൾ മൂന്നാക്കൽ, ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി, ബശീർ ബാഖവി കക്കിടിപ്പുറം,അബ്ദുസലാം സഅദി കക്കിടിപ്പുറം, ഹമീദ് ഹാജി കുടല്ലൂർ, വാഹിദ് അഹ്സനി ആറ്റുപുറം, മുസ്ഥഫ അഹ്സനി കൊളത്തൂർ പങ്കെടുത്തു. ദാഇറ ജനറൽ സെക്രട്ടറി ശംസുദ്ദീൻ സഖാഫി നീരോൽപാലം സ്വാഗതവും ദാഇറ എക്സാമിനേഷൻ കൺട്രോളർ അബ്ദുശുകൂർ അസ്ഹരി നന്ദിയും പറഞ്ഞു