• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സീസണിലെ റെക്കോർഡ് തിരക്ക്, ഇന്നലെ എത്തിയത് ഒരുലക്ഷത്തിലേറെ തീർഥാടകർ

ckmnews by ckmnews
December 24, 2024
in Kerala
A A
ശബരിമല സീസണിലെ റെക്കോർഡ് തിരക്ക്, ഇന്നലെ എത്തിയത് ഒരുലക്ഷത്തിലേറെ തീർഥാടകർ
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച(ഡിസംബർ 23) ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുൽമേട് വഴി 5175 പേരുമാണ് എത്തിയത്.തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 4,45,908 പേർ കൂടുതൽ. കഴിഞ്ഞവർഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്. ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. കഴിഞ്ഞവർഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.ഈവർഷത്തെ ശബരിമലക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ 22നു രാവിലെ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ബുധനാഴ്ച(ഡിസംബർ 25) ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും.

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
82
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
98
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
15
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
118
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
179
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
118
Next Post
‘തമിഴ്നാട്ടിൽ മാലിന്യം തള്ളിയത് അന്തർസംസ്ഥാന തർക്കമാക്കരുത്; ഇരു സംസ്ഥാനങ്ങൾക്കും ഹരിത ട്രൈബ്യൂണലിന്റെ നിർദേശം

‘തമിഴ്നാട്ടിൽ മാലിന്യം തള്ളിയത് അന്തർസംസ്ഥാന തർക്കമാക്കരുത്; ഇരു സംസ്ഥാനങ്ങൾക്കും ഹരിത ട്രൈബ്യൂണലിന്റെ നിർദേശം

Recent News

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
25
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
9
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
181
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
217
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025