• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിടുമെന്ന പ്രചാരണം; പ്രതികരണവുമായി ദേവസ്വം ബോര്‍ഡ്

ckmnews by ckmnews
December 24, 2024
in Kerala
A A
സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിടുമെന്ന പ്രചാരണം; പ്രതികരണവുമായി ദേവസ്വം ബോര്‍ഡ്
0
SHARES
141
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിടുമെന്നത് വ്യാജപ്രചാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകരുടെ എണ്ണവും നടവരവും ഇത്തവണ വര്‍ദ്ധിച്ചുവെന്നും സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.അതേസമയം മണ്ഡലകാലം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ ശബരിമലയില്‍ വന്‍ തീര്‍ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തരെ കൊണ്ട് സന്നിധാനം നിറഞ്ഞു. നാളെയാണ് അയ്യപ്പ സ്വാമിക്കു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന.ശബരിമല സന്നിധാനത്തെ ഭക്തസാന്ദ്രമാക്കി കഴിഞ്ഞദിവസം കര്‍പ്പൂരാഴി ഘോഷയാത്ര നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായിരുന്നു കര്‍പ്പൂരാഴി. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര ഉത്സവ കാഴ്ചയൊരുക്കി. ദീപാരാധനയ്ക്ക് ശേഷം ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കര്‍പ്പൂരാഴിക്ക് അഗ്‌നി പകര്‍ന്നു.പുലിവാഹമേറിയ അയ്യപ്പനും ദേവതാരൂപങ്ങളും തിങ്ങിനിറഞ്ഞ തീര്‍ത്ഥാടകര്‍ക്ക് ആനന്ദക്കാഴ്ചയൊരുക്കി. വര്‍ണ്ണക്കാവടിയും മയിലാട്ടവും വിളക്കാട്ടവും ഘോഷയാത്രയ്ക്ക് മിഴിവേകി. ക്ഷേത്രം വലം വച്ച് നീങ്ങിയ ഘോഷയാത്ര മാളിപ്പുറം വഴി നടപ്പന്തല്‍ വലം വച്ച് പതിനെട്ടാം പടിക്ക് മുന്നില്‍ സമാപിച്ചു.

Related Posts

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
97
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി
Kerala

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
22
കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Kerala

കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

August 18, 2026
76
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 18, 2026
47
വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും
Kerala

വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും

August 18, 2026
39
നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala

നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

August 18, 2026
54
Next Post
ചോദ്യ പേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് CEO ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല

ചോദ്യ പേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് CEO ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല

Recent News

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
97
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
22
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
14
UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

UGC- നെറ്റ് പരീക്ഷയിലെ വീഴ്ച്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒളിച്ചുകളിച്ചത് ഒന്നരമാസം

August 18, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025