ചങ്ങരംകുളം :പെരുമുക്ക് യുണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വന്തമായി വാങ്ങിയ സ്ഥലത്ത് ശാഖാ മുസ്‌ലിം ലീഗ് നിര്‍മിക്കുന്ന ലീഗ് സൗധം നിര്‍മ്മാണഫണ്ട് സ്വരൂപീകരണത്തിന് തുടക്കമായി. പി വി മൊയ്‌ദു സീതി മാസ്റ്റര്‍,മൊയ്‌ദീൻ കോയ,ബാവ തുടങ്ങി നേതാക്കളുടെയും സാനിധ്യത്തിൽ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ ജനാബ് അഷ്‌റഫ് കോക്കൂർ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.ധനസമാഹരണത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി തയ്യാറാക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റർ അടുത്ത ദിവസം തന്നെ പൊതു ജനങ്ങൾക്ക് സമർപ്പിക്കും .ചടങ്ങിൽ വെച്ച് കുട്ടികൾക്കുള്ള ഫുട്ബോൾ വിതരണവും നടന്നു.ആലങ്കോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ,എംഎസ്എഫ് സംസ്ഥാന ട്രഷററും സംസ്ഥാന മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗവുമായ അഷ്‌ഹർ പെരുമുക്ക്,മേഖല മുസ്‌ലിം ലീഗ് സെക്രട്ടറി ഷാനവാസ് വട്ടത്തൂർ,ഭാരവാഹികളായ അഹമദുണ്ണി കാളച്ചാൽ,പി വി അബൂബക്കർ,ഷാർജ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സെയ്യിദ് മുഹമ്മദ് അൽ തഖ് വ,ഷാർജ കെഎംസിസി പൊന്നാനി മണ്ഡലം പ്രസിഡന്റ് ഹമീദ് ബാബു,റാസൽ ഖൈമ കെഎംസിസി പൊന്നാനി മണ്ഡലം ട്രഷറർ അബി,ശാഖ പ്രസിഡന്റ് മുഹമ്മദ് കുട്ടി,സെക്രട്ടറി അക്ബർ,ട്രഷറർ അബ്ദുൾ സലാം,നിർമ്മാണ കമ്മിറ്റി ചെയർമാൻ പി ടി ഹമീദ്,കൺവീനർ ഉസ്മാൻ പന്താവൂർ,ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് നദീം വാഫി,സെക്രട്ടറി അജ്മൽ,ലണ്ടൻ കെഎംസിസി പ്രവർത്തകൻ മുഹമ്മദ് കുട്ടി,അലി പി വി,ആബിദ് മാളിയേക്കൽ,മുഹാഫ് കെ വി ,അബ്ദുൾ സലാം വി വി,അബ്ദുൾ റഹ്‌മാൻ തലാപ്പിൽ,മൊയ്‌ദു വി കെ,സഫ്‌വാൻ പി വി തുടങ്ങി മുസ്‌ലിം ലീഗിന്റെയും യൂത്ത് ലെഗിന്റെയും എംഎസ്എഫ് ന്റെയും പ്രവർത്തർ പരിപാടിയിൽ പങ്കെടുത്തു.











