ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിലെ എൻ.എസ്. എസ് സപ്തദിന സഹവാസ ക്യാമ്പിന് കൊരട്ടിക്കര ജി.യു. പി സ്കൂളിൽ തുടക്കമായി. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രൻ ഉദ്ഘടനം ചെയ്ത ചടങ്ങിന് എൻ.എസ്. എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ പി സ്വാഗതം ആശംസിച്ചു.കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം. എൻ അധ്യക്ഷത വഹിച്ചു. അസ്സബാഹ് ട്രസ്റ്റ് മെമ്പർ കമറുദ്ധീൻ വിരളിപ്പുറത്ത് ,സ്കൂൾ പീ.റ്റി.എ വൈസ് പ്രസിഡന്റ് യൂനസ്,കോളേജ് വൈ. പ്രിൻസിപ്പാൾ ഡോ.ബൈജു എം.കെ, സ്റ്റുഡന്റ് അഡ്വൈസർ രാജേഷ് കണ്ണൻ പി.വി , വളണ്ടിയർ സെക്രട്ടറി ഫർഹാന തുടങ്ങിയവർ സംസാരിച്ചു











