ചങ്ങരംകുളം:ആലംകോട് സ്വദേശി അബൂബക്കറിന്റെ മകള്‍ റാഷിലയുടെ നഷ്ടപ്പെട്ട പാദസരം തിരികെ ലഭിച്ചു.കഴിഞ്ഞ ദിവസമാണ് തൃശ്ശൂരില്‍ ഹോസ്പിറ്റലില്‍ പോയി മടങ്ങുന്നതിനിടെ സ്വകാര്യ ബസ്സില്‍ വച്ച് റാഷിലയുടെ 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടത്.പാദസരം നഷ്ടപ്പെട്ട വിവരം ചങ്ങരംകുളം ന്യൂസ് വാട്സപ്പ് ഗ്രൂപ്പില്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു.തൃശ്ശൂര്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന വിനോദ് ബസ്സിലെ കണ്ടക്ടര്‍ കൂടിയായ അയ്യന്തോള്‍ സ്വദേശി ഷാബുവിനാണ് പാദസരം വീണ് കിട്ടിയത്.വിവരം അറിഞ്ഞ് ഷാബു ചങ്ങരംകുളത്തെ ടോള്‍ ജീവനക്കാരനയ സുധീര്‍ വഴി കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു.തുടര്‍ന്ന് റാഷിലയും മാതാപിതാക്കളും ചേര്‍ന്ന് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എത്തി പാദസരം ഏറ്റുവാങ്ങി.ചങ്ങരംകുളത്തെ സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ശിവദാസന്‍,ടോള്‍ ജീവനക്കാരന്‍ സുധീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.നഷ്ടപ്പെട്ടെന്ന് കരുതിയ പാദസരം തിരികെ ലഭിച്ച സന്തോഷം ബസ്സ് ജീവനക്കാരോട് പങ്ക് വെച്ചാണ് റാഷിലയും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്