പൊന്നാനിയില്‍ 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍’2 പേര്‍ ഓടി രക്ഷപ്പെട്ടു
പൊന്നാനി:2 കിലോ കഞ്ചാവുമായി യുവാവിനെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 2 കിലോ കഞ്ചാവുമായി പൊന്നാനി സൗത്ത് കറുപ്പം വീട്ടിൽ ഹംസയുടെ മകൻ 23 വയസുള്ള ഫാരിസ് റഹ്മാൻ ആണ് പിടിയിലായത്.പോലിസിനെ കണ്ട് കൂട്ട് പ്രതികളായ 2 പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.ഓടിപ്പോയ പ്രതികളെ കുറിച്ച് പോലിസ് അന്വേഷണം ശക്തമാക്കി.അന്യ സംസ്ഥാനത്ത് നിന്നും ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ച് ലഹരി കടത്ത് സംഘം വൻതോതിൽ ലഹരി മരുന്നുകൾ കടത്തി കൊണ്ട് വരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ലഹരി പരിശോധ കര്‍ശനമാക്കിയ പൊന്നാനി പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 3 യുവാക്കളെ കഞ്ചാവുമായി കണ്ടെത്തിയത്.രക്ഷപ്പെട്ട 2 പേർ പൊന്നാനി നരിപറമ്പിൽ ഗോഡൗണ് മാനേജറെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്.പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് സബ് ഇൻസ്പെക്ടർ വിനോദ് . ടി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷ്റഫ്,നാസർ,പ്രശാന്ത് കുമാർ എസ് ,സെബാസ്റ്റ്യൻ,സിവിൽ പോലിസ് ഓഫിസർമാരായ വിനോദ്,ആനന്ദ്.പ്രഭാത്. എന്നിവരാണ് പ്രതിയെ പിടികൂടി തുടർ അന്വേഷണം നടത്തുന്നത്.ലഹരിക്കെതിരെ പൊതുജന പങ്കാളിത്തത്തോടെ പൊന്നാനി പോലിസും പൊന്നാനി കോസ്റ്റൽ പോലിസും ചേർന്ന് നടത്തി വരുന്ന “കവചം”പൊന്നാനി എന്ന പദ്ധതിയിലൂടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കഞ്ചാവുമായി പോലീസ് പിടിയിലാകുന്നത്.തുടർന്നുള്ള ദിവസങ്ങളിളും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത് അറിയിച്ചു.