• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു…

ckmnews by ckmnews
December 19, 2024
in Entertainment
A A
വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു…
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘രേഖാചിത്രം’ 2025 ജനുവരി 9ന് തിയറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം അവിസ്മരണീയ അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരെ അടിമുടി ഞെട്ടിച്ച മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നാണ് സൂചന. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണ്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പോലീസ് ​ഗെറ്റപ്പിൽ ആസിഫ് അലിയും കന്യാസ്ത്രി വേഷത്തിൽ അനശ്വര രാജനും പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ​ഗംഭീര വരവേൽപ്പാണ് ലഭിച്ചിരുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Posts

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
314
‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ
Entertainment

‘ഒറിജിനൽ’ പ്രീമിയർ ഷോ കൊച്ചിയിൽ നടന്നു; ചിത്രം ഇന്ന് തിയറ്ററുകളിൽ

October 23, 2026
42
ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്
Entertainment

ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്

October 20, 2026
62
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
10
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
167
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
8
Next Post
പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി എ​സ്ഐ​യുടെ കൈക്ക് കടിച്ചു, വാഹനം തടഞ്ഞ് ഗ്രാമവാസികള്‍

പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി എ​സ്ഐ​യുടെ കൈക്ക് കടിച്ചു, വാഹനം തടഞ്ഞ് ഗ്രാമവാസികള്‍

Recent News

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

കെ എസ് ആർ ടി സി ക്ക് സ്മാർട്ട് ബസ് സ്റ്റോപ്പുകൾ’ആധുനിക രീതിയിലുള്ള ബസ്റ്റോപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങി

October 25, 2026
22
അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

October 25, 2026
165
17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

October 25, 2026
73
നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025