ചങ്ങരംകുളം: ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി യുടെ നിർദ്ദേശ പ്രകാരം അന്താരാഷ്ട്ര അറബിക് ദിനം ആചരിച്ചു.ദിനാചാരത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശനം,വിദ്യാർത്ഥികൾക്ക് അറബി വായന മത്സരം,അറബിക് കാലിഗ്രാഫി മത്സരം എന്നിവ നടന്നു.സ്വദ്ർ മുഅല്ലിം നൗഫൽ ഹുദവി അസിസ്റ്റന്റ് സ്വദ്ർ ഹസ്സൻ മൗലവി,ശൗഖത്ത് റഹ്മാനി അജ്സൽ മൗലവി നേതൃത്വം നൽകി







