ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. ഇന്നത്തെ ഗവർണറുടെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കും.ഗവർണർ നടത്തുന്ന കാവിവത്കരണം, സർവകലാശാലകളെ തകർക്കുന്ന നിലപാട് എന്നിവയിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ പരിപാടി സിൻഡിക്കേറ്റ് അംഗങ്ങൾ ബഹിഷ്കരിക്കുന്നത്.ഗവർണർക്കും ഗവർണറുടെ നോമിനിയായ വിസിയുടെ ഏകാധിപത്യ നിലപാടിനെതിരെയും നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമാണ് ബഹിഷ്കരണം.15 ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളും പരിപാടി ബഹിഷ്കരിക്കും.