• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Entertainment

പാശുപതാസ്ത്രത്തിന്റെ അധിപനായി മോഹന്‍ലാല്‍; വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പയിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ckmnews by ckmnews
December 16, 2024
in Entertainment
A A
പാശുപതാസ്ത്രത്തിന്റെ അധിപനായി മോഹന്‍ലാല്‍;  വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പയിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്
0
SHARES
119
VIEWS
Share on WhatsappShare on Facebook

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ‘കിരാത’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിൻറെ ലുക്ക് പുറത്ത് വന്നതിന് പിന്നാലെ കണ്ണപ്പയ്ക്ക് തമിഴ് ചിത്രം കങ്കുവയുമായി ബന്ധമുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിരുത്തൈ ശിവ സംവിധാനത്തിൽ സൂര്യ നായകനായ കങ്കുവയിലെ കഥാപാത്രമായി മോഹൻലാലിൻറെ ലുക്കിന് സാമ്യമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തലുകൾ. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ഏപ്രിൽ 25 ന് ആഗോളതലത്തിൽ റിലീസിനെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മോഹൻലാൽ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫൻ ദേവസി, എഡിറ്റർ- ആന്റണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ – ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ- ശബരി.

Related Posts

Vinayakan
Entertainment

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണത്തിന് ഡിജിപിക്ക് ആഭ്യന്തരവകുപ്പ് നിർദേശം

July 25, 2025
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി
Entertainment

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി

July 23, 2025
തിയറ്ററില്‍ വൻ അഭിപ്രായം, ഒടുവില്‍ ഒടിടിയില്‍ റോന്ത്
Entertainment

തിയറ്ററില്‍ വൻ അഭിപ്രായം, ഒടുവില്‍ ഒടിടിയില്‍ റോന്ത്

July 22, 2025
‘വി’ ഫോർ വിക്ടറി ; തീയറ്ററുകളിൽ മുന്നേറി ‘ജെ എസ് കെ’
Entertainment

‘വി’ ഫോർ വിക്ടറി ; തീയറ്ററുകളിൽ മുന്നേറി ‘ജെ എസ് കെ’

July 22, 2025
അടുത്ത 1000 കോടിയോ?, ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്
Entertainment

അടുത്ത 1000 കോടിയോ?, ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്

July 21, 2025
‘ഫഹദ് മാത്രമല്ല, മലയാളത്തിൽ സീനിയർ താരങ്ങളൊക്കെയുണ്ട് കേട്ടോ’; ‘ഹൃദയപൂർവം’ ടീസർ
Entertainment

‘ഫഹദ് മാത്രമല്ല, മലയാളത്തിൽ സീനിയർ താരങ്ങളൊക്കെയുണ്ട് കേട്ടോ’; ‘ഹൃദയപൂർവം’ ടീസർ

July 19, 2025
Next Post
ഗവർണർ പങ്കെടുക്കുന്ന പരിപാടി, ‘കറുപ്പ് വസ്ത്രം ധരിച്ചുവരരുത്’; സ്വകാര്യ സ്കൂളിന്‍റെ സർക്കുലർ വിവാദത്തിൽ

ഗവർണർ പങ്കെടുക്കുന്ന പരിപാടി, 'കറുപ്പ് വസ്ത്രം ധരിച്ചുവരരുത്'; സ്വകാര്യ സ്കൂളിന്‍റെ സർക്കുലർ വിവാദത്തിൽ

Recent News

കുന്നംകുളത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കുന്നംകുളത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

July 27, 2025
ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

ഭക്ഷണമായി തണുത്ത ജൂസ് മാത്രം;അണുബാധ, തടി കുറയ്ക്കാൻ യൂറ്റൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച വിദ്യാർഥി മരിച്ചു

July 27, 2025
വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

വി എസ് അച്ച്യുതാനന്ദൻ അനുശോചനവും വട്ടംകുളം ശങ്കുണ്ണി അനുസ്മരണവും നടത്തി

July 27, 2025
വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

വീണ്ടും ഷോക്കേറ്റ് മരണം, പാലക്കാട് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

July 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025