18 April 2024 Thursday

അമിതഭാരം കയറ്റി വന്ന ടോറസ് ലോറികൾ കുന്നംകുളം പോലീസ് പിടികൂടി

ckmnews

അമിതഭാരം കയറ്റി വന്ന ടോറസ് ലോറികൾ കുന്നംകുളം പോലീസ് പിടികൂടി 


കുന്നംകുളം :അമിതഭാരം കയറ്റി വരികയായിരുന്ന ടോറസ് ലോറികൾ കുന്നംകുളം പോലീസ് പിടികൂടി.കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാനെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അക്കിക്കാവിൽ പരിശോധന പരിശോധന നടത്തി 4 ടോറസ് ലോറികൾ പിടികൂടിയത്.മണ്ണുമായി പോവുകയായിരുന്ന ടോറസ് ലോറികളാണ് പിടികൂടിയത്.പിടികൂടിയ വാഹനത്തിന് പിഴ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.