ചങ്ങരംകുളം:സംസ്ഥാനപാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ സേഫ്റ്റി ഭിത്തിയില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്.തിങ്കളാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഫകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു