ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home International

വീണ്ടും രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡ; ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥികൾ

ckmnews by ckmnews
December 15, 2024
in International
A A
വീണ്ടും രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡ; ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥികൾ
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: സ്റ്റഡി പെർമിറ്റ്, വിസ, മറ്റ് വി​​​​​ദ്യാഭ്യാസ രേഖകൾ തുടങ്ങിയവ വീണ്ടും സമർപ്പിക്കാൻ ഇന്ത്യൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട് കാനഡ. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്‍സിസി) ആണ് വിദ്യാർഥികൾക്ക് നിർദേശവുമായി മെയിലയച്ചത്. ഐആർസിസി അവരുടെ ഫാസ്റ്റ് ട്രാക്ക് സ്റ്റഡി വിസ പ്രോഗ്രാം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നിരവധി ഇന്ത്യൻ വി​ദ്യാർഥികളെ ഇത് ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച, പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇത്തരം ഇമെയിലുകൾ ലഭിച്ചിരുന്നു. ചിലരോട് നേരിട്ട് IRCC ഓഫീസുകളിൽ എത്താനും ആവശ്യപ്പെട്ടു. സമീപ വർഷങ്ങളിൽ, അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ​ഗണ്യമായ വർധനവാണ് കാനഡയിലുണ്ടായിരിക്കുന്നത്. ഇതിൽ സിംഹഭാ​ഗവും ഇന്ത്യൻ വിദ്യാർഥികളാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നത് കാനഡയിലാണ്. 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠിക്കന്നത്. 3.3 ലക്ഷം ഇന്ത്യൻ വിദ്യാർഥികളുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകണമെന്ന് വിദ്യാർഥികൾ ഐആർസിസിയോട് ആവശ്യപ്പെട്ടു. അതേസമയം ഐആർസിസിയുടെ നിർദേശങ്ങൾ പിന്തുടരാനാണ് വിദ​ഗ്ദനിർദേശം. ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2023 മെയ് വരെ പത്തു ലക്ഷത്തിലധികം വിദേശ വിദ്യാർഥികളാണ് കാനഡയിലുള്ളത്. ഇതിൽ 3,96,235 പേർ 2023ന്റെ അവസാനത്തോടെ തൊഴിൽ പെർമിറ്റ് നേടിയിട്ടുണ്ട്. എന്നാൽ വിസാ കാലവധി അവസാനിക്കുന്നതിന്റെയും, കുടിയേറ്റ നയം കർശനമാക്കിയതിന്റെയും ആശങ്കയിലാണ് വിദ്യാർഥികൾ. സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ബന്ധമുണ്ടെന്നാരോപിച്ച് സെപ്തംബറിൽ ഇന്ത്യൻ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയൻ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ADVERTISEMENT

Related Posts

നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണം’: ഡപ്യൂട്ടി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ കുടുംബം
International

നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണം’: ഡപ്യൂട്ടി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ കുടുംബം

August 10, 2025
266
നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ​ദിനം
International

നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ​ദിനം

August 9, 2025
84
അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം
International

അർജന്റീന ടീം ഒക്ടോബറിൽ അമേരിക്കയിലേക്ക്; ഷിക്കാഗോയിൽ മെക്സിക്കോയുമായി സൗഹൃദ മത്സരം

August 8, 2025
17
ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ
International

ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ

August 6, 2025
185
ജപ്പാൻ്റെ പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ; അടിച്ചുകയറി സുനാമി; ഒഴിപ്പിക്കൽ തുടരുന്നു
International

ജപ്പാൻ്റെ പസഫിക് തീരത്ത് റെക്കോർഡ് ഉയരത്തിൽ തിരമാലകൾ; അടിച്ചുകയറി സുനാമി; ഒഴിപ്പിക്കൽ തുടരുന്നു

July 30, 2025
180
സൗദി അറേബ്യയില്‍ ജോലി തേടുന്നവരുടെ ശ്രദ്ധക്ക് : വർക്ക് വിസയിൽ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ
International

സൗദി അറേബ്യയില്‍ ജോലി തേടുന്നവരുടെ ശ്രദ്ധക്ക് : വർക്ക് വിസയിൽ വലിയ മാറ്റം നടപ്പിലാക്കി സൗദി അറേബ്യ

July 29, 2025
316
Next Post
സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേരളം

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേരളം

Recent News

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

August 11, 2025
2
യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

August 11, 2025
288
വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍ ! ‘വില കുറയുന്നു, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍, എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉറപ്പാക്കും’: സപ്ലൈകോ മാനേജര്‍

വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍ ! ‘വില കുറയുന്നു, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍, എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉറപ്പാക്കും’: സപ്ലൈകോ മാനേജര്‍

August 11, 2025
30
‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

August 11, 2025
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025