• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പനയമ്പാടം അപകടം; പിഴവ് സമ്മതിച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറി ഡ്രൈവര്‍

ckmnews by ckmnews
December 13, 2024
in Kerala
A A
പനയമ്പാടം അപകടം; പിഴവ് സമ്മതിച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറി ഡ്രൈവര്‍
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പിഴവ് സമ്മതിച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറിയുടെ ഡ്രൈവര്‍ പ്രജീഷ് ജോണ്‍. അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പ്രജീഷ് ഓടിച്ച ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു സിമന്റ് ലോറി മറിഞ്ഞത്.സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍ പ്രജീഷ് ജോണിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നരഹത്യ കുറ്റം ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ഇടിച്ച് നിയന്ത്രണം തെറ്റിവന്ന ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ ആറ് മണിയോടെ വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചിരുന്നു. നിരവധി പേരാണ് വിദ്യാര്‍ത്ഥിനികളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്. 8.30 ഓടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കരിമ്പനക്കല്‍ ഹാളിലെത്തിച്ചു. വിദ്യാര്‍ത്ഥിനികള്‍ പഠിച്ച കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുംരാഷ്ട്രീയ, സാമൂഹിക മേഖലയില്‍ നിന്നുള്ള നിരവധി പേരും അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തി. മദ്രസക്കാലം മുതല്‍ ഒരുമിച്ചായിരുന്ന നാല് കൂട്ടുകാരികള്‍ക്ക് കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരുമിച്ചായിരുന്നു ഖബറിടം ഒരുക്കിയത്

Related Posts

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി
Kerala

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
58
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ
Kerala

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
134
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
Kerala

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
87
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
75
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത
Kerala

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
9
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍
Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
32
Next Post
ചങ്ങരംകുളം ചിറവല്ലൂരില്‍ ബണ്ട് തകർന്നു’നടീല്‍ പൂര്‍ത്തിയായ 120 ഏക്കര്‍ കൃഷിയിടം മുങ്ങി

ചങ്ങരംകുളം ചിറവല്ലൂരില്‍ ബണ്ട് തകർന്നു'നടീല്‍ പൂര്‍ത്തിയായ 120 ഏക്കര്‍ കൃഷിയിടം മുങ്ങി

Recent News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
10
പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
58
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
134
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025