ചങ്ങരംകുളം :പൊന്നാനി കോൾ മേഖലയിലെ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവ് ബണ്ട് തകർന്നു,നടീല്‍ പൂര്‍ത്തിയായ 120 ഏക്കർ കൃഷി വെള്ളത്തിലായി.ദിവസങ്ങള്‍ക്ക് മുമ്പാണ് കര്‍ഷകര്‍ നടീല്‍ പൂര്‍ത്തിയാക്കിയത്. ബണ്ട് തകര്‍ന്ന് കൃഷിയിടം മുങ്ങിയതോടെ കർഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.വായ്പയെടുത്തും ലോണെടുത്തും കൃഷി ഇറക്കിയ കർഷകർ ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കയാണ്.ബണ്ടിന്റെ ബലഹീനത പരിഹരിക്കാത്തതാണ് ഈ സമയത്ത് ബണ്ട് തകരാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്









