ചങ്ങരംകുളം : തെരുവുനായകളിലെ പേവിഷബാധയെ പ്രതിരോധിക്കുന്നതിന് ആലംകോട് ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഹോസ്പിറ്റലിൽ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു. കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ഡിസംബർ 12, 13 തിയതികളിൽ സംഘടിപ്പിച്ച ഈ ക്യാമ്പ് മലപ്പുറത്തെ അനിമൽ റെസ്ക്യൂ ഫോർസ് ആണ് മുൻകൈയെടുത്ത് നടത്തുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെ.വി നിർവഹിച്ചു.പേവിഷബാധയുടെ വ്യാപനം തടയുന്നതിനും തെരുവുനായകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഇത്തരം ക്യാമ്പുകൾ നിർണായകമാണ്. മൃഗങ്ങളെ വാക്സിനേറ്റ് ചെയ്യാൻ താൽപര്യമുള്ളവർ ചങ്ങരംകുളം വെറ്ററിനറി ഹോസ്പിറ്റലിൽ നേരിട്ടെത്തണം.ക്യാമ്പിന്‍റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.